KeralaLatest NewsNews

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നു: മന്ത്രി കെ. രാധാകൃഷ്ണന്‍

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് സംഘടന ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും മാസ് ഡ്രില്‍ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: ആര്‍.എസ്.എസിനെതിരെ രൂക്ഷവിമർശനവുമായി ദേവസ്വം കെ. രാധാകൃഷ്ണന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Read Also: വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി: നിർദ്ദേശവുമായി അബുദാബി

‘ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് സംഘടന ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും മാസ് ഡ്രില്‍ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ക്ഷേത്ര ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍, കൊച്ചി, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇതുവരെ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’- കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button