CricketLatest NewsNewsInternationalSports

ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം സംസ്‌കരിച്ചു

മെൽബൺ: അന്തരിച്ച ഓസ്‌ട്രേലിയൻ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം സംസ്‌കരിച്ചു. കുടുംബവും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വോണിന്റെ മൂന്ന് മക്കള്‍, മാതാപിതാക്കള്‍, മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്ലര്‍, അലന്‍ ബോര്‍ഡര്‍, ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും വോണിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. 80 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

മാർച്ച് നാലിന് തായ്‌ലന്‍ഡിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അവധി ആഘോഷിക്കാനും ചികിത്സയ്ക്കുവേണ്ടിയാണ് വോണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്‍ഡിലെത്തിയത്.

Read Also:- മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ!

ഹൃദയാഘാതമാണ് മരണ കാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 708 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള വോണ്‍, ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button