CricketLatest NewsNewsInternationalSports

ഷെയ്ന്‍ വോണിന്‍റെ മരണത്തിന് മുമ്പുള്ള അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത്

സിഡ്നി: അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ മരണത്തിന് മുമ്പുള്ള അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത് തോമസ് ഹാള്‍. വോണിന്‍റെ അടുത്ത സുഹൃത്തായ തോമസ് ഹാള്‍ പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. തായ്‌ലന്‍ഡിലെ കോഹ് സമൂയിയില്‍ വില്ലയില്‍ വോണ്‍ ചിരിച്ചുകൊണ്ട് നിൽക്കുന്നതാണ് ചിത്രം.

ഈ വില്ലയിലാണ് വെള്ളിയാഴ്ച രാത്രി വോണിനെ സുഹൃത്തുക്കള്‍ നിലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ അത്താഴം കഴിക്കാന്‍ ക്ഷണിക്കാനായി എത്തിയപ്പോഴായിരുന്നു അബോധാവസ്ഥയില്‍ കിടക്കുന്ന വോണിനെ കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വോണിന്‍റെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും തായ്‌ലന്‍ഡ് പോലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഓസ്ട്രേലിയയില്‍ എത്തിക്കുന്ന വോണിന്‍റെ മൃതദേഹം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാകും സംസ്കാരം എന്നാണ് സൂചന. ടെസ്റ്റ് ക്രിക്കറ്റില്‍ 708 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button