Latest NewsCricketNewsSports

ഐപിഎല്‍ 2022: മികവ് കാട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെയല്ല കളിക്കാനിറങ്ങുന്നതെന്ന് പാണ്ഡ്യ

മുംബൈ: ഐപിഎല്ലില്‍ 15-ാം സീസണിൽ മികവ് കാട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെയല്ല കളിക്കാനിറങ്ങുന്നതെന്ന് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകൻ ഹര്‍ദ്ദിക് പാണ്ഡ്യ. പരിക്കുമൂലം നീണ്ട ഇടവേള എടുത്ത കാലം തനിക്ക് പല പുതിയ തിരിച്ചറിവുകളും ലഭിച്ചുവെന്നും പാണ്ഡ്യ പറഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കാന്‍ നേരത്തെ ഹര്‍ദ്ദിക്കിനോട് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താരം അതിന് തയ്യാറായിരുന്നില്ല.

‘പരിക്കുമൂലം നീണ്ട ഇടവേള എടുത്ത സമയത്ത് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. ഒപ്പം എപ്പോഴത്തെയും പോലും കഠിനാധ്വാനം ചെയ്തു. മത്സരങ്ങള്‍ക്കായി തയ്യാറെടുത്തു. അതുപോലെ, ഈ നീണ്ട ഇടവേള എനിക്ക് പല പുതിയ തിരിച്ചറിവുകളും തന്നു. ഒരുപാട് പേര്‍ എനിക്ക് യോജിക്കുന്നത് എന്താണെന്ന് പറയുകയും ഞാന്‍ ചെയ്യേണ്ടത് എന്താണെന്ന് അറിയിക്കുകയും ചെയ്തു. മുന്നോട്ടുള്ള പോക്കില്‍ ഇതിനെല്ലാം ഉത്തരം കണ്ടെത്താനാണ് എന്‍റെ ശ്രമം’.

‘ഐപിഎല്ലില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്നതിനല്ല ഞാനിപ്പോള്‍ മുന്‍ഗണന കൊടുക്കുന്നത്. ഐപിഎല്ലില്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കുക എന്നതിനാണ്. അതില്‍ കൂടുതല്‍ ഒന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. ഒരേസമയം ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എന്‍റെ ശ്രമം. എന്‍റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ആലോചിച്ചാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരും’.

‘ഗുജറാത്ത് ടൈറ്റന്‍സിനായി മികവ് കാട്ടിയാല്‍ ഭാവിയില്‍ പിന്നീടുള്ള കാര്യങ്ങളെല്ലാം പ്രതീക്ഷിക്കുന്നതുപോലെ നടക്കും. ഐപിഎല്ലിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. കാരണം, മത്സര ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്’.

‘വീണ്ടും കളിക്കാനിറങ്ങുന്നതിന്‍റെ ആവേശമുണ്ട്. കഴിഞ്ഞ മൂന്ന് മാസം ഞാന്‍ ചെയ്ത കഠിനാധ്വാനത്തിന് എന്താണ് ഫലം ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയുണ്ട്. കഠിനാധ്വാനമാണ് പ്രധാനം. കാരണം, കഠിനാധ്വാനം ചെയ്താലും എപ്പോഴും വിജയിക്കണമെന്നില്ലെന്ന് എനിക്കറിയാം’.

Read Also:- ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കറ്റാര്‍ വാഴ!

‘ഐപിഎല്ലില്‍ കളിക്കാനും ഇന്ത്യക്കായി കളിക്കാനും കാരണം മുംബൈ ഇന്ത്യന്‍സില്‍ അവസരം ലഭിച്ചതാണ്. അതുകൊണ്ടു തന്നെ മുംബൈയോട് എനിക്ക് നന്ദിയുണ്ട്. മുംബൈക്കൊപ്പമുള്ള നേട്ടങ്ങളെല്ലാം എല്ലായ്‌പ്പോഴും എന്‍റെ ഹൃദയത്തിലുണ്ടാകും. പക്ഷെ ഇപ്പോള്‍ പുതിയ അവസരങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനുള്ള സമയമാണ്’ പാണ്ഡ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button