Latest NewsNewsFootballSports

ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ നേർന്ന് മമ്മൂട്ടി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ടീമിനും താരങ്ങൾക്കും വിജയാശംസകൾ നേർന്നത്. കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ താനും കൂടെയുണ്ടെന്ന് മമ്മൂട്ടി കുറിച്ചു. ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ

‘കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ.. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിജയാശംസകൾ’ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് ഫൈനൽ കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന സഹല്‍ പരിശീലനം ആരംഭിച്ചിതായി കോച്ച് ഇവാന്‍ വുകോമാനോവിച്ച് സ്ഥിരീകരിച്ചു. സഹല്‍ പൂര്‍ണ ഫിറ്റാണെന്നാണ് വുകോമാനോവിച്ച് വെളിപ്പെടുത്തി. എന്നാൽ, നായകൻ അഡ്രിയാന്‍ ലൂണ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവില്ല.

Read Also:- ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം സംസ്‌കരിച്ചു

സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളി വീതം ജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button