Latest NewsNewsInternational

ദുരൂഹതകൾ നിറഞ്ഞ 5 കൊലപാതകം: ബ്ളാക്ക് ഡാലിയ മുതൽ ഐസ് ബോക്സ് വരെ, മറഞ്ഞിരിക്കുന്ന കൊലയാളി ആര്?

ചരിത്രത്തിലുടനീളം, അമ്പരപ്പിക്കുന്നതും വിചിത്രവുമായ നിരവധി കൊലപാതക കേസുകളാണുള്ളത്. എണ്ണിയാലൊടുങ്ങാത്ത ഇത്തരം കൊലപാതക കേസുകളിലെ പ്രതികളെയോ കൊലപാതകത്തിന്റെ കാരണമോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും അധികം ക്രൈം നടക്കുന്ന ഇടങ്ങളിൽ ഒന്നാണ് യു.എസ്. യു.എസിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നിലൊന്ന് കേസുകളും പരിഹരിക്കപ്പെടാതെ, ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അത്തരം ചില കൊലപാതക കേസുകളെ പരിചയപ്പെടാം.

1. ബോയ് ഇൻ ദി ബോക്സ്

1957 ഫെബ്രുവരി 23-ന്, ഫിലാഡൽഫിയയിലെ ഫോക്‌സ് ചെയ്‌സിലെ സുസ്‌ക്വെഹന്ന റോഡരികിലെ കാടിനുള്ളിൽ നിന്നും ഒരു ബോക്സിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാടിനോട് ചേർന്നുള്ള പ്രദേശത്ത് ഒരുതരം വെരുകിനെ പിടിക്കാൻ കെണിയൊരുക്കുന്നതിനിടയിൽ മധ്യവയസ്കനായ ഒരാളായിരുന്നു ഈ ബോക്‌സും ബോക്സിനകത്തെ മൃതദേഹവും കണ്ടെത്തിയത്. വെരുകിനെ പിടികൂടുന്നത് നിയമവിരുദ്ധമായതിനാൽ ഈ കൊലപാതകം റിപ്പോർട്ട് ചെയ്‌താൽ, താനും അകത്ത് പോകേണ്ടി വരുമെന്ന് മനസിലാക്കിയ ഇയാൾ ഇത് റിപ്പോർട്ട് ചെയ്തില്ല.

രണ്ട് ദിവസത്തിന് ശേഷം, ഗുഡ് ഷെപ്പേർഡ് സ്കൂളിലെ പെൺകുട്ടികളെ ഒളിഞ്ഞു നോക്കാനെത്തിയ ഫ്രെഡറിക് ബെനോസിസ് എന്ന കോളേജ് വിദ്യാർത്ഥിയും മൃതദേഹം കണ്ടു. എന്നാൽ, വിവരം പോലീസിനെ അപ്പോൾ അറിയിക്കാൻ ബെനോസ് തയ്യാറായില്ല. പിന്നീട്, പിറ്റേദിവസം വിദ്യാർത്ഥി പോലീസിനെ വിവരമറിയിച്ചു. ‘ബോയ് ഇൻ ദി ബോക്സ്’ എന്നും ‘അമേരിക്കയുടെ അജ്ഞാത കുട്ടി’ എന്നും പിൽക്കാലത്ത് ഈ കേസ് അറിയപ്പെട്ടു. ഒരു കൊച്ചുകുട്ടിയുടേതായിരുന്നു ആ മൃതദേഹം. പൂർണ നഗ്നനായ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മരിക്കുന്നതിന് മുമ്പ് വെള്ളത്തിൽ മുങ്ങിയതുപോലെ അവന്റെ കൈകളും കാലുകളും നിറയെ ചുളിവുകളായിരുന്നു. കൂടാതെ, അന്നനാളത്തിൽ ഒരു ഇരുണ്ട പദാർത്ഥം അടങ്ങിയിരുന്നു. തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞത്.

Also Read:പ്രധാനമന്ത്രി മോദി എപ്പോഴും കര്‍മനിരതനായിരിക്കുന്നു, അദ്ദേഹം ഉറങ്ങുന്നത് വെറും രണ്ട് മണിക്കൂര്‍ മാത്രം

ആശ്ചര്യമെന്നു പറയട്ടെ, സംഭവം മാധ്യമശ്രദ്ധ ആകർഷിച്ചെങ്കിലും ആ കുട്ടിയെ തിരഞ്ഞ് ആരും വന്നില്ല. കേസ് പതിയെ മാഞ്ഞു മറഞ്ഞു. വർഷങ്ങൾക്ക് ശേഷം, 2002-ൽ ഒരു മനഃശാസ്ത്രജ്ഞൻ, തന്റെ അടുത്ത് വന്ന രോഗികളിൽ ഒരാൾ ‘അമേരിക്കയുടെ അജ്ഞാത കുട്ടി’ തന്റേതായിരുന്നുവെന്ന് വെളിപ്പെടുത്തിയതായി പോലീസിനെ അറിയിച്ചു. മേരി എന്ന സ്ത്രീയായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. ഇവർ മാനസിക രോഗിയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഈ ആൺകുട്ടിയെ ഒരു ലൈംഗിക കളിപ്പാട്ടമായി ഉപയോഗിച്ചിരുന്നതായി തന്റെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നുവെന്നാണ് മേരി സൈക്യാട്രിസ്റ്റിനോട് പറഞ്ഞത്.

‘അമ്മ കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ അവനെ അടിച്ചു കൊന്നു. ശേഷം, നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ വുഡ്‌സിലെത്തി അവന്റെ മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് പെട്ടിയിലാക്കി തള്ളി’, ഇതായിരുന്നു മേരി പറഞ്ഞ കഥ. മാനസികാസ്വാസ്ഥ്യമുണ്ടെങ്കിലും മേരി സത്യമാണ് പറയുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. എന്നാൽ, മേരിയുടെ പേര് പത്രമാധ്യമങ്ങളിൽ വന്നതോടെ ഇവർ രാജ്യം വിട്ടു. പിന്നീട് ‘അമേരിക്കയുടെ അജ്ഞാത കുട്ടി’ എന്ന കൗതുകകരമായ കേസ് അന്വേഷിക്കാൻ ആരും വന്നില്ല. മേരിയോട് കൂടി ആ കേസിലെ ദുരൂഹതകൾ അവസാനിച്ചു.

2. ദി ബ്ളാക്ക് ഡാലിയ

1947 ജനുവരി 15 ന്, ലോസ് ഏഞ്ചൽസിനെ ഞെട്ടിച്ച കേസായിരുന്നു ബ്ളാക്ക് ഡാലിയ. ലീമെർട്ട് പാർക്കിലെ ഒഴിഞ്ഞ സ്ഥലത്ത് ഒരു സ്ത്രീയുടെ ഛിന്നഭിന്നമായ മൃതദേഹം കണ്ടെത്തി. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. വായിൽ നിന്നും ചെവി വരെ വെട്ടിയ നിലയിരുന്നു മുഖം. കൈകൾ തലയിൽ വെച്ച്, കൈമുട്ടുകൾ വളച്ച്, കാലുകൾ വിരിച്ചുവെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. എലിസബത്ത് ഷോർട്ട് എന്ന അഭിനേത്രിയുടെ മൃതദേഹമായിരുന്നു അത്. ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസ് ‘ബ്ലാക്ക് ഡാലിയ’ കേസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കൊല്ലപ്പെടുമ്പോൾ, വിവാഹിതനായ ഒരു സെയിൽസ്മാനുമായി എലിസബത്ത് പ്രണയത്തിലായിരുന്നു.

മൃതദേഹം കണ്ടെത്തി 6 ദിവസങ്ങൾക്ക് ശേഷം എലിസബത്തിന്റെ ജനന വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്ത് പോലീസിനെ തേടിയെത്തി. ‘ജനുവരി 29-ന് രാവിലെ 10-ന് ബുധനാഴ്ച ഞാൻ പ്രത്യക്ഷപ്പെടും. പോലീസിന്റെ അന്വേഷണം എനിക്ക് വല്ലാതെ രസിച്ചു’, ഇങ്ങനെയായിരുന്നു കത്തിൽ എഴുതിയിരുന്നത്. കത്തിൽ പറഞ്ഞിരുന്ന സ്ഥലത്ത് പോലീസ് ക്ഷമയോടെ കാത്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. അന്ന് തന്നെ മറ്റൊരു കുറിപ്പും ലഭിച്ചു. ‘എന്റെ മനസ്സ് മാറി. ഡാലിയയുടെ കൊലപാതകം ന്യായമാണ്’ എന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്.

Also Read:രാജ്യത്ത് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസ്: പരിഗണനയിലെന്ന് കേന്ദ്രം

വർഷങ്ങൾ കടന്നു പോയി. ഇതിനിടെ സംശയം തോന്നിയവരെ ഒക്കെ പോലീസ് ചോദ്യം ചെയ്തു. പക്ഷെ, ഇന്നുവരെ ബ്ലാക്ക് ഡാലിയയുടെ കൊലപാതകിയെ കണ്ടെത്താനായിട്ടില്ല, ചരിത്രത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന, പരിഹരിക്കപ്പെടാത്ത കൊലപാതക കേസുകളിൽ ഒന്നായി അതിപ്പോഴും തുടരുന്നു.

3. ഐസ് ബോക്സ് കൊലപാതകങ്ങൾ

1965 ജൂൺ 23-ന്, ഫ്രെഡ്, എഡ്വിന റോജേഴ്‌സ് എന്നീ പ്രായമായ ദമ്പതികളുടെ വീട്ടിൽ സന്ദർശനം നടത്തിയ ഹൂസ്റ്റൺ പട്രോളിംഗ് ഉദ്യോഗസ്ഥർ വീട് കണ്ട് ഞെട്ടി. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സംശയം തോന്നി ഉദ്യോഗസ്ഥർ വീട് മുഴുവൻ പരിശോധിക്കാൻ തീരുമാനിച്ചു. അടുക്കളയിലെ ഫ്രിഡ്ജും പരിശോധിച്ചു. ഫ്രിഡ്ജിനകത്ത് മാംസമല്ലാതെ മറ്റൊന്നും കണ്ടില്ല. പന്നി ഇറച്ചി ആണെന്ന് കരുതി ഫ്രിഡ്ജ് അടയ്ക്കാൻ തുടങ്ങുമ്പോൾ, അതിന്റെ ഏറ്റവും അടിയിലെ തട്ടിൽ ഒരു മനുഷ്യന്റെ തലയും വെളിവായി. അതോടെ, ഉദ്യോഗസ്ഥർ ഞെട്ടി. പ്രായമായ ദമ്പതികളെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ വെച്ചിട്ട് 8 ദിവസമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

എഡ്വിനയെ ക്രൂരമായി മർദിക്കുകയും പിന്നീട് വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് തെളിഞ്ഞു. ഫ്രെഡിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു കൊലയാളി. പലവിധത്തിൽ അന്വേഷണം നടത്തിയെങ്കിലും കൊലയാളിയെ ഒരിക്കലും കണ്ടെത്തിയില്ല. ഇവരുടെ മകൻ ചാൾസ് ആണ് കോല ചെയ്തതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ല. ഐസ് ബോക്‌സ് കൊലപാതക കേസ് തെളിയിക്കാനാകാതെ ഇന്നും അവശേഷിക്കുന്നു.

4. 1046-ാം നമ്പർ മുറിയുടെ രഹസ്യം

1935 ജനുവരി 2-ന്, കൻസാസ് സിറ്റിയിലെ ഹോട്ടൽ പ്രസിഡണ്ടിലെ 1046-ാം നമ്പർ മുറിയിൽ ഒരാൾ താമസത്തിനെത്തി. ഹോട്ടലിലെ രജിസ്റ്റർ പ്രകാരം അവന്റെ പേര് റോളണ്ട് ടി. ഓവൻ എന്നായിരുന്നു. ഹെയർ ബ്രഷും ചീപ്പും ടൂത്ത് പേസ്റ്റും ഒഴികെയുള്ള ലഗേജുകളൊന്നും അയാളുടെ കൈവശമില്ലായിരുന്നു. 1046-ാം നമ്പർ മുറി വൃത്തിയാക്കാനെത്തിയ വേലക്കാരി കണ്ടത്, മുറിയിൽ ഞെട്ടിവിറച്ചിരിക്കുന്ന ഒവനെയായിരുന്നു. മുറി നിറയെ ഇരുട്ടായിരുന്നു. ലൈറ്റ് ഇടാതെ, ജനലിന്റ കർട്ടൻ അടച്ചായിരുന്നു ഓവൻ മുറിയിൽ കഴിഞ്ഞിരുന്നത്.

ജോലിക്കാരി മുറി വൃത്തിയാക്കിയ ശേഷം പുറത്തേക്കിറങ്ങി. തന്റെ ഒരു സുഹൃത്ത് ഇപ്പോൾ വരുമെന്നും അതിനാൽ വാതിൽ അടയ്‌ക്കേണ്ടെന്നും ഓവൻ ഇവരോട് പറഞ്ഞു. ജോലിക്കാരി അതുപോലെ ചെയ്തു. പിന്നീട്, വേലക്കാരി വൃത്തിയാക്കിയ ടൗവ്വലുമായി മുറിയിലേക്ക് എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. മുറിയിൽ ഒരു കുറിപ്പ് മാത്രം കണ്ടു, ‘ഡോൺ, ഞാൻ പതിനഞ്ച് മിനിറ്റിനുള്ളിൽ തിരിച്ചെത്തും. കാത്തിരിക്കുക’, ഇങ്ങനെയായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്.

പിറ്റേന്ന് രാവിലെ, വേലക്കാരി 1046-ാം നമ്പർ മുറിയിലെത്തിയപ്പോൾ അത് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഓവൻ പുറത്ത് പോയതാണെന്ന് അവൾ കരുതി. എന്നാൽ, അവളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്, ഓവന്റെ ശബ്ദം മുറിയിൽ നിന്നും ഉയർന്നു കേട്ടു. അതിനർത്ഥം, ഓവനെ മുറിയിലിട്ട് ആരോ പൂട്ടി എന്നായിരുന്നു. വേലക്കാരി അകത്ത് കയറി, തലേ രാത്രി പോലെ തന്നെ ഓവൻ ഇരുട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോൾ, ഫോൺ റിംഗ് ചെയ്തു. ഓവൻ മറുപടി പറഞ്ഞു, ‘ഇല്ല, ഡോൺ, എനിക്ക് കഴിക്കാൻ താൽപ്പര്യമില്ല. എനിക്ക് വിശക്കുന്നില്ല. ഞാൻ പ്രാതൽ കഴിച്ചതേയുള്ളു’, എന്ന് പറഞ്ഞു.

അന്നുരാത്രി, വേലക്കാരി വീണ്ടും മുറിയിലെത്തിയെങ്കിലും ഒരു പരുക്കൻ മനുഷ്യൻ അവളെ പിന്തിരിപ്പിച്ചു. പിറ്റേന്ന് രാവിലെ, മുറി പരിശോധിക്കാനെത്തിയവർ കണ്ടത്, അവിടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഓവനെ ആയിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരമായ മർദ്ദനമേറ്റ നിലയിലായിരുന്നു ശരീരമെങ്കിലും ആരും ഒന്നും ചെയ്തില്ലെന്നും ബാത്ത് ടബ്ബിൽ വീണതാണെന്നുമായിരുന്നു ഓവൻ പോലീസിനോട് പറഞ്ഞത്.

Also Read: വാ​ക്ക് ത​ർ​ക്കം : മദ്യലഹരിയിൽ മ​ക​ന്‍ പി​താ​വി​ന്‍റെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു

ഓവനെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ചെങ്കിലും അങ്ങനെ ഒരാൾ ജീവിച്ചിരിക്കുന്നതായി എവിടെയും രേഖകൾ ഇല്ലായിരുന്നു. അപ്പോഴേക്കും, ഓവൻ മരണപ്പെട്ടിരുന്നു. അന്വേഷണത്തിൽ ഓവനും ജോണും ഒരാൾ തന്നെയെന്ന് കണ്ടെത്തി. ഓവന്റെ ശരീരം മറവ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത കോൾ വന്നു പോലീസിനും ആശുപത്രിക്കാർക്കും വന്നു. സംസ്കാരത്തിനായി കൃത്യമായ ഫണ്ട് അയച്ച് നൽകിയ അജ്ഞാതൻ ശവസംസ്കാര ചടങ്ങിനായി പതിമൂന്ന് പൂക്കളും അയച്ചു, ‘എന്നേക്കും സ്നേഹിക്കുക – ലൂയിസ്’ എന്ന പേരിലായിരുന്നു ഇവ ലഭിച്ചത്. കേസ് നടത്തി പോലീസ് വലഞ്ഞുവെന്നല്ലാതെ, ഓവനും ജോണും ആരാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല.

5. താര കാലിക്കോ കേസ്

1988 സെപ്‌റ്റംബർ 20-ന് രാവിലെ ന്യൂ മെക്‌സിക്കോയിലെ ബെലെനിൽ, ബൈക്ക് യാത്ര ചെയ്യാനായി വീട്ടിൽ നിന്നും ഇറങ്ങിയതാണ് താര. ഒരു സൈക്കോളജിസ്റ്റോ സൈക്യാട്രിസ്റ്റോ ആകാനായിരുന്നു അവളുടെ ആഗ്രഹം. അന്ന് ഉച്ചകഴിഞ്ഞ് ടെന്നീസ് കളിക്കാൻ അവൾ പദ്ധതിയിട്ടിരുന്നു. യാത്രയ്ക്കിടെ താരയുടെ ബൈക്കിന്റെ ടയർ പഞ്ചറായി. കൃത്യസമയത്ത് വീട്ടിൽ എത്താൻ പറ്റിയില്ലെങ്കിൽ തന്നെ കൂട്ടാൻ കാറുമായി വരണമെന്ന് താര അമ്മയോട് വിളിച്ച് പറഞ്ഞു. എന്നാൽ, ആ യാത്ര മടക്കമില്ലാത്ത ദൂരത്തേക്കായിരുന്നു. താര എങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ലായിരുന്നു. ഒരു വർഷത്തിനുശേഷം, മൈക്കൽ ഹെൻലിയെന്ന ആൺകുട്ടിയെയും താരയുടെ പ്രായമുള്ള പെൺകുട്ടിയെയും സമാന രീതിയിൽ കാണാതായി. ഇരുവരെയും കെട്ടിയിട്ട രീതിയിൽ ഒരു ഫോട്ടോ പിന്നീട് ലഭിച്ചു. എത്ര അന്വേഷിച്ചിട്ടും ഇവരെയോ താരയെയോ കണ്ടെത്താൻ കഴിഞ്ഞില്ല.

Also Read:ഇതൊക്കെ ചീള് കേസ്,ഉക്രൈനെ പെട്ടന്ന് തറ പറ്റിക്കാമെന്ന് പറഞ്ഞ് ‘പറ്റിച്ച’ റഷ്യൻ മേധാവികളുടെ പണി തെറിച്ചു:കലിതുള്ളി പുടിൻ

1990-ൽ, മൈക്കൽ ഹെൻലിയുടെ മൃതദേഹം സുനി പർവതനിരകളിൽ കണ്ടെത്തി. ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. താരയെ കുറിച്ച് മാത്രം ഒരു വിവരവും ലഭിച്ചില്ല. വർഷങ്ങൾക്ക് ശേഷം താരയുടേതിന് സമാനമായ ഒരു മൃതദേഹം കണ്ടെത്തി. എന്നാൽ, മാതാപിതാക്കൾ ഇത് സ്ഥിരീകരിച്ചില്ല. മൈക്കലിന്റെ മരണത്തിനുത്തരവാദി ആരെന്ന് കണ്ടെത്താനും പോലീസിനായില്ല. നൂറുകണക്കിന് മിസ്സിംഗ്, കൊലപാതക കേസുകളിൽ ഒന്നായി ഇതും ഒടുങ്ങി.

shortlink

Post Your Comments


Back to top button