Latest NewsSaudi ArabiaNewsInternationalGulf

ഉംറ തീർത്ഥാടനം: കഅബ പ്രദക്ഷിണം ചെയ്യുന്നതിനു പ്രത്യേക സ്ഥലം സജ്ജീകരിച്ചു

മക്ക: ഉംറ തീർത്ഥാടകർക്ക് കഅബ പ്രദക്ഷിണം ചെയ്യുന്നതിനും നമസ്‌കാരം നിർവഹിക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിച്ചു. മതാഫ് മുറ്റവും താഴത്തെ നിലയും പ്രദക്ഷിണത്തിനായി ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. മതാഫിന്റെ അങ്കണവും, താഴത്തെ നിലയും, ഒന്നാം നിലയും നമസ്‌ക്കരിക്കാനായി അനുവദിച്ചു.

Read Also: ഉദ്ധവിന്റെ അളിയന്റെ കോടികളുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു, ഇഡി എന്താണെന്ന് 5 വർഷം മുമ്പാർക്കും അറിയില്ലായിരുന്നു-പവാർ

അതേസമയം, സൗദി എക്‌സ്പാൻഷൻ ഏരിയ, കിങ് ഫഹദ് എക്‌സ്പാൻഷൻ ഏരിയ, മസ്ജിദുൽ ഹറമിന്റെ മുഴുവൻ മുറ്റവും നമസ്‌ക്കാരങ്ങൾക്ക് ഉപയോഗപ്പെടുത്താം. കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിംങ് ഫഹദ് ഗേറ്റ്, ബാബ് അൽ-സലാം എന്നിങ്ങനെ മൂന്ന് പ്രധാന കവാടങ്ങൾ തീർത്ഥാടകരുടെ പ്രവേശനത്തിനും പുറത്ത് പോകുന്നതിനും ഉപയോഗിക്കാം. പ്രവേശനത്തിനായി 144 ഗേറ്റുകളും ഉപയോഗിക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Read Also: പട്ടിണി ഇൻഡെക്‌സിൽ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ‘താഴെയുള്ള’ ഇന്ത്യ അവർക്ക് സഹായമെത്തിക്കുന്നു: കണക്കുകൾ തട്ടിപ്പോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button