Latest NewsNewsIndia

ഓട വൃത്തിയാക്കാനിറങ്ങിയ എ.എ.പി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് അണികള്‍

അഴുക്കുചാല് നിറഞ്ഞു കവിഞ്ഞ കാര്യം പലതവണ ഉദ്യോഗസ്ഥരുടേയും പ്രദേശത്തെ നേതാക്കളുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് ഹസന്‍ പറഞ്ഞു.

ന്യൂഡൽഹി: അഴുക്കുചാല് വൃത്തിയാക്കാനിറങ്ങിയ എ.എ.പി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് അണികള്‍. കൗണ്‍സിലര്‍ ഹസീബ് ഉല്‍ ഹസന്‍, ശാസ്ത്രി പാര്‍ക്കിലെ മലിനജലം ഒഴുകുന്ന ഓടയിലേക്ക് വീഴുകയായിരുന്നു. നേതാവിനെ പാലില്‍ കുളിപ്പിക്കുന്നതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഴുക്കുചാല് നിറഞ്ഞു കവിഞ്ഞ കാര്യം പലതവണ ഉദ്യോഗസ്ഥരുടേയും പ്രദേശത്തെ നേതാക്കളുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് ഹസന്‍ പറഞ്ഞു. അതുകൊണ്ടാണ് സ്വയം ഓട വൃത്തിയാക്കാന്‍ ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ദുരൂഹതകൾ നിറഞ്ഞ 5 കൊലപാതകം: ബ്ളാക്ക് ഡാലിയ മുതൽ ഐസ് ബോക്സ് വരെ, മറഞ്ഞിരിക്കുന്ന കൊലയാളി ആര്?

അതേസമയം, ഡൽഹിയില്‍ മൂന്ന് സിവിക് ബോഡീസിനെ ലയിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ എ.എ.പി പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button