Latest NewsKeralaNews

ശതകോടികൾ മോഷ്ടിച്ചു: വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് ​ഗോകുലം ​ഗോപാലൻ

ജനറൽ സെക്രട്ടറി സ്ഥാനം വെളളാപ്പളളി ഒഴിയണം. എസ്എൻഡിപിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നും ധൈര്യമുണ്ടെങ്കിൽ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് നേരിടണമെന്നും ​ഗോകുലം ​ഗോപാലൻ വെല്ലുവിളിച്ചു.

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി ​​ഗോകുലം ​ഗോപാൻ. എസ്എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി ശതകോടികൾ മോഷ്ടിച്ചുവെന്നും എസ്എൻഡിപിയിലെ വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും ഇനിയും അനുവദിച്ചുനൽകേണ്ടതില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അല്പമെങ്കിലും നാണമുണ്ടെങ്കിൽ വെള്ളാപ്പള്ളി സ്ഥാനമൊഴിയണമെന്നും ​ഗോകുലം ​ഗോപാലൻ ആവശ്യപ്പെട്ടു.

‘ഈഴവരുടെ നേതാവെന്നാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം. ആരാണ് വെള്ളാപ്പള്ളിയെ നേതാവാക്കിയത്. മക്കളും വേണ്ടപ്പെട്ടവരും ആണോ ഒരു സമുദായത്തിന്റെ നേതാവിനെ തെരഞ്ഞെടുക്കേണ്ടത്. ജീവൻ നഷ്ടപ്പെട്ടാലും വെള്ളാപ്പള്ളിയുടെ കരങ്ങളിൽ നിന്ന് യൂണിയനെ മോചിപ്പിക്കും. എല്ലാത്തിനും വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കും’- ​ഗോകുലം ​ഗോപാലൻ പറഞ്ഞു.

Read Also: കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി

ജനറൽ സെക്രട്ടറി സ്ഥാനം വെളളാപ്പളളി ഒഴിയണം. എസ്എൻഡിപിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നും ധൈര്യമുണ്ടെങ്കിൽ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് നേരിടണമെന്നും ​ഗോകുലം ​ഗോപാലൻ വെല്ലുവിളിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button