CricketLatest NewsNewsSports

ഐപിഎല്‍ 15-ാം സീസൺ: ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിച്ചാൽ കടുത്ത ശിക്ഷ

മുംബൈ: ഐപിഎല്‍ 15-ാം സീസൺ ആരംഭിക്കാൻ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ, ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കോവിഡിനെത്തുടര്‍ന്ന് ബയോ ബബിളിലാണ് ഇത്തവണയും ടീമുകളുടെ പരിശീലനവും താമസവും. ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇത്തവണ കടുപ്പിക്കുമെന്നാണ് വിവരം. ഒരു തവണ ലംഘിച്ചാല്‍ ഏഴ് ദിവസം ക്വാറന്റീന്‍, രണ്ടാം തവണയും ലംഘിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക്, ഏഴ് ദിവസം ക്വാറന്റീന്‍. മൂന്നാമതും ആവര്‍ത്തിച്ചാല്‍ ഐപിഎല്‍ ടീമില്‍ നിന്നുതന്നെ പുറത്താക്കും.

Read Also:- ഇന്ത്യന്‍ ക്യാപ്റ്റനാവുകയെന്ന ലക്ഷ്യം വെച്ചുകൊണ്ട് രാഹുല്‍ ഐപിഎൽ കളിക്കരുതെന്ന് ഗംഭീര്‍

മുംബൈയിലും പൂനെയിലുമായി നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മെയ് 29നാണ് ഐപിഎല്‍ കലാശക്കൊട്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ രണ്ട് ടീമുകള്‍ കൂടി അരങ്ങേറ്റം കുറിക്കുന്നതോടെ 10 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റിനുള്ളത്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇത്തവണത്തെ മത്സരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button