Latest NewsKeralaNattuvarthaNewsIndia

പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമിയും ഒപ്പത്തിനൊപ്പം: എം സ്വരാജ്

തിരുവനന്തപുരം: പച്ചയായി വര്‍ഗീയത പറയുന്നതിൽ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയുമെന്ന് വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. വിശ്വാസികളെ മറയാക്കി കരിഞ്ചന്തക്കച്ചവടം നടത്തുന്നവരാണ് വര്‍ഗീയ സംഘടനകളെന്നും, അധികാരത്തിന് വിശ്വാസത്തെ ഉപയോഗിക്കുന്നവര്‍ രാജ്യത്തെ ഗൗരവമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:വ്യാജ ഇ മെയിലുകളും വെബ്‌സൈറ്റുകളും നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

‘വളഞ്ഞവഴിയില്‍ അധികാരത്തിലെത്താന്‍ മതത്തെ ഉപയോഗിക്കുകയാണ് വർഗീയ ശക്തികൾ. ഇന്ത്യയില്‍ വര്‍ഗീയതയുടെ വിത്തുപാകിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. നാട്ടുരാജ്യങ്ങള്‍ തമ്മിലും മതവിഭാഗങ്ങള്‍ തമ്മിലും ശത്രുതയുണ്ടാക്കാന്‍ വര്‍ഗീയത ഉപയോഗിച്ചു. മലബാര്‍ സമരത്തെ മാപ്പിള ലഹളയെന്നാണ് ബ്രിട്ടന്‍ വിളിച്ചത്. അത് ഇന്ന് ആര്‍എസ്‌എസ് ഏറ്റുവിളിക്കുന്നു’, സ്വരാജ് വ്യക്തമാക്കി.

‘പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്തവരായി ഒരുകൂട്ടം ആളുകളുണ്ട്. ആര്‍എസ്‌എസിന് ഒപ്പം സൗഹൃദ മത്സരത്തിനിറങ്ങിയിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും. ആര്‍എസ്‌എസും ഇസ്ലാമിക വര്‍ഗീയതക്കാരും കെ റെയില്‍ വിഷയത്തില്‍ കൈകോര്‍ക്കുന്നതും സൗഹൃദം കൊണ്ടാണ്.

ഭരണം ഇന്ത്യാവിരുദ്ധരുടെ കൈകളിലെത്തിയപ്പോള്‍ മതനിരപേക്ഷത വലിയ വെല്ലുവിളി നേരിടുന്നു. ഇതിനെതിരായ പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. കോണ്‍ഗ്രസിന് മതനിരപേക്ഷതയുടെ കൊടിയുയര്‍ത്താനാവുന്നില്ല. മേഘാലയയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു മുന്നണിയാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ മുന്നണിയായി നാളെ കോണ്‍ഗ്രസ് മാറിയാലും അതിശയമില്ല. രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം അതാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ പകുതി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി മനസ്സുള്ളവരാണ്’, എം സ്വരാജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button