Latest NewsIndia

കശ്‍മീർ ഫയൽസിനെതിരെ നെഗറ്റീവ് റിവ്യൂ ഇട്ടു : ജനങ്ങൾ യുവാവിന്റെ മൂക്കുകൊണ്ട് നിലത്ത് എഴുതിച്ച് വിട്ടു

ജയ്പൂർ: കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ എഴുതിയ യുവാവിനെ ജനങ്ങൾ മൂക്കുകൊണ്ട് നിലത്തെഴുതിച്ച് വിട്ടു.

രാജസ്ഥാനിലെ ബെഹ്‌റോറിലാണ് സംഭവം നടന്നത്. കശ്മീരി പണ്ഡിറ്റുകൾ നേരിട്ട വംശഹത്യയുടെ കഥ പറയുന്ന കശ്മീർ ഫയൽസ്, ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ ചലച്ചിത്രമാണ്. 1990-ൽ, കശ്മീർ താഴ്വരയിലെ ഇസ്ലാമിക ഭീകരർ, ബ്രാഹ്മണരായ പണ്ഡിറ്റുകളെ ഭീകരമായി വേട്ടയാടിയ സംഭവങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്ന ചിത്രം സമൂഹത്തിന്റെ നാനാതുറകളിലും ചർച്ചയായിരിക്കുകയാണ്.

സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തിനെതിരെ മോശമായി റിവ്യൂ എഴുതിയതിനെ തുടർന്നാണ് യുവാവിന് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നത്. കുപിതരായ ജനക്കൂട്ടം യുവാവിനെ തടഞ്ഞു നിർത്തി മൂക്ക് കൊണ്ട് നിലത്ത് ഉരയ്ക്കാൻ നിർബന്ധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button