Latest NewsIndiaInternational

സ്വര ഭാസ്‌കറിന്റെ ഷോപ്പിം​ഗ് ബാഗുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി: പരാതിയുമായി നടി

കാറില്‍ വച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞു

ന്യൂഡൽഹി: നടി സ്വര ഭാസ്‌കറിന്റെ പലചരക്ക് സാധനങ്ങളുൾപ്പെടെയുള്ള ഷോപ്പിംഗ് ബാഗുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി. സോഷ്യല്‍ മീഡിയയിലൂടെ സ്വര തന്നെയാണ് തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തന്റെ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നടി ഊബർ അധികൃതരോട് അഭ്യര്‍ഥിച്ചു. പിന്നാലെ, നടിക്ക് മറുപടിയുമായി ഊബര്‍ അധികൃതർ രം​ഗത്തെത്തുകയും സാധനങ്ങൾ കണ്ടെത്തുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

യുഎസിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു സ്വര ഭാസ്കർ. ലോസ് ഏഞ്ചല്‍സില്‍ വച്ചായിരുന്നു സംഭവം. കാറില്‍ വച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിലൂടെ ഊബർ അധികൃതരെ അറിയിച്ചു. ഊബര്‍ ട്രിപ്പില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപ്പില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും ഷോപ്പിം​ഗ് ബാഗുമെല്ലാം അപ്രത്യക്ഷമായതെന്ന് നടി പറഞ്ഞു. ഊബറില്‍ ബുക്ക് ചെയ്യുന്ന റൂട്ടിൽ ഉപയോക്താക്കള്‍ക്ക് കൂടുതലായി രണ്ട് സ്റ്റോപ്പുകൾ കൂടി ചേര്‍ക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button