Latest NewsUAENewsInternationalGulf

ഡെലിവറി ജീവനക്കാർക്കുള്ള ലൈസൻസ്: പരിശീലന കാലാവധി വർധിപ്പിച്ചു

ദുബായ്: ഡെലിവറി ജീവനക്കാർക്ക് ലൈസൻസ് ലഭിക്കാനുള്ള പരിശീലന കാലാവധി വർധിപ്പിച്ചു.  20 മണിക്കൂറായാണ് പരിശീലന സമയം ഉയർത്തിയത്. രാത്രി 2 മണിക്കൂറെങ്കിലും പരിശീലനം പൂർത്തിയാക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്. പരിശീലനത്തിന്റെ ഓരോ ഘട്ടവും കർശനമായി വിലയിരുത്തിയാകും ലൈസൻസ് നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ആറു വര്‍ഷം കര്‍ണാടക സം​ഗീതം പഠിച്ചു, ഭരതനാട്യത്തില്‍ അരങ്ങേറ്റവും, ഞാൻ എങ്ങനെ നീനയുടെ നൃത്തം തടസ്സപ്പെടുത്തും: കലാം പാഷ

അപകടങ്ങൾ വർധിച്ച സാഹചര്യം കണക്കിലെടുത്താണ് നടപടി. തലയ്ക്കും താടിക്കും സംരക്ഷണം നൽകുന്ന ഹെൽമറ്റ്, കാൽ-കൈ മുട്ടുകളിൽ പാഡുകൾ, സേഫ്റ്റി ഷൂ എന്നിവ ഡെലിവറി ബോയ്‌സ് നിർബന്ധമായും ധരിക്കണമെന്നാണ് നിർദ്ദേശം. സ്പീഡ് ട്രാക്ക് ഉപയോഗിക്കുകയോ മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പോകുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.

Read Also: മുഖ്യമന്ത്രിയുടെ പ്രചാരണം ആസൂത്രിതമാണ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം, ഇല്ലെങ്കിൽ ശ്രീലങ്കയുടെ ഗതി വരും: കെ. സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button