CricketLatest NewsNewsSports

ഭീകരാക്രമണ ഭീഷണി: ഐപിഎൽ 15-ാം സീസണിന് മഹാരാഷ്ട്ര എടിഎസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു

മുംബൈ: ഐപിഎൽ 15-ാം സീസൺ നാളെ ആരംഭിക്കാനിരിക്കെ ഭീകരാക്രമണ ഭീഷണി മുന്നില്‍ കണ്ട് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. വാങ്കഡേ സ്‌റ്റേഡിയത്തിലും ടീമുകളും ഒഫീഷ്യലുകളും താമസിക്കുന്ന ഹോട്ടലിനും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിനിടയില്‍ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് മുംബൈ പോലീസ് സൂചിപ്പിച്ചിരുന്നു.

വാങ്കഡേ സ്‌റ്റേഡിയം, ട്രിഡന്റ് ഹോട്ടല്‍ ഇവിടേയ്ക്കുള്ള വഴി എന്നിവിടങ്ങളിലെല്ലാം സുരക്ഷ കടുപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. ഐപിഎല്‍ ടീമുകളുടെ കളിക്കാരുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെയും സുരക്ഷ കൂട്ടിയിട്ടുണ്ട്. മാര്‍ച്ച് 26 മുതല്‍ മെയ് 22 വരെ ദ്രുത കര്‍മ്മ സേന, ബോംബ് സ്‌ക്വാഡ്, സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

കൂടാതെ, ഐപിഎല്‍ ഫ്രാഞ്ചൈസികളും അസോസിയേറ്റ് സ്റ്റാഫുകളും പാലിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശം സംബന്ധിച്ച സര്‍ക്കുലറും മുംബൈ പോലീസ് പുറത്തിറക്കി. ഐപിഎല്‍ ടീമുകളുടെ വാഹനത്തിന് കോംബാറ്റ് വെഹിക്കിളിന്റെ അകമ്പടി വാഹനം ഉണ്ടായിരിക്കും. ടീം ഹോട്ടലിലോ സ്‌റ്റേഡിയത്തിലോ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. കളിക്കാരുടെ സുരക്ഷയ്ക്ക് അടിയന്തിര വാതില്‍ ഉണ്ടായിരിക്കണം. ബസ് ഡ്രൈവര്‍മാരും മറ്റു ജോലിക്കാരും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും ഐപിഎല്‍ സമയത്ത് ഇവരെ മാറ്റാനാകില്ല.

Read Also:- ലോകകപ്പ് യോഗ്യതാ മത്സരം: മെസിയും സംഘവും നാളെ ഇറങ്ങും

കളിക്കാര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കാന്‍ ടീം മാനേജരില്‍ നിന്നും അനുമതി വാങ്ങേണ്ടി വരും. തിരിച്ചറിയല്‍ രേഖകള്‍ കൂടാതെ ഹോട്ടലിലേക്ക് സ്റ്റാഫുകളെ കടത്തിവിടില്ല. മാര്‍ച്ച് 26ന് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടും. മത്സരം കാണാന്‍ സ്‌റ്റേഡിയത്തില്‍ 25 ശതമാനം കാണികളെ മാത്രമായിരിക്കും അനുവദിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button