Latest NewsFootballNewsSports

ലോകകപ്പ് യോഗ്യതാ മത്സരം: മെസിയും സംഘവും നാളെ ഇറങ്ങും

ബ്യൂണസ് ഐറിസ്: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീന നാളെ ഇറങ്ങും. ലാറ്റിനമേരിക്കൻ മേഖലയിലെ അവസാന സ്ഥാനക്കാരായ വെനസ്വേലയാണ് അർജന്‍റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ അഞ്ച് മണിക്കാണ് മത്സരം. സൂപ്പർ താരം ലയണൽ മെസി ടീമിൽ തിരിച്ചെത്തി. കൊവിഡ് ബാധിതനായ സൂപ്പർ താരം ലൗട്ടറ്റോ മാർട്ടിനസിന് മത്സരം നഷ്‌ടമാകും.

അഞ്ച് യുവതാരങ്ങളെ പരീശിലകൻ ലിയോണൽ സ്‌കലോണി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിന് പിന്നിൽ രണ്ടാമതുള്ള അർജന്‍റീന നേരത്തെ, ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. തുടരെ 29 മത്സരങ്ങളിൽ അപരാജിതരായി മുന്നേറുകയാണ് അർജന്‍റീന. അതേസമയം, 16 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള വെനസ്വേല യോഗ്യത നേടാനാകാതെ പുറത്തായി.

Read Also:- പ്രമേഹം കുറയ്ക്കാന്‍ തുളസിയില

ഇന്ന് നടന്ന മത്സരത്തിൽ ചിലിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. 4-0നാണ് ബ്രസീല്‍ ചിലിയെ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയര്‍, നെയ്മർ, ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. ഇതോടെ, ചിലിയുടെ ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ചു. അതേസമയം, യൂറോ ചാമ്പ്യൻമാരായ ഇറ്റലി, ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനില്ല. പ്ലേ ഓഫ് സെമിയിൽ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിൽ നോർത്ത് മാസിഡോണിയയാണ് ഇറ്റലിയെ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button