ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഈ ക്വാര്‍ട്ടര്‍ കഴിഞ്ഞാല്‍ പിന്നെ രണ്ട് സെമി, ഒരു ഫുള്‍’: സോഷ്യല്‍ മീഡിയയില്‍ വൈറലായി വോളിബോള്‍ കമന്ററി, വീഡിയോ

തിരുവനന്തപുരം: നിത്യ ജീവിതത്തിലെ ചില അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്താറുണ്ട്. ഇത്തരത്തിൽ, പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റിനിടെ കമന്റേറ്റര്‍ക്ക് പറ്റിയ അമളി സോഷ്യല്‍ മീഡിയയിൽ വൈറലാകുകയാണ്. ‘ഈ ക്വാര്‍ട്ടര്‍ കഴിഞ്ഞാല്‍ പിന്നെ ഒരു ക്വാര്‍ട്ടറും രണ്ട് സെമിയും ഒരു ഫുള്ളും നടക്കേണ്ടതാണ്’ എന്ന് കമന്റേറ്റര്‍ പറഞ്ഞ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

അബദ്ധം മനസിലാക്കി ഉടന്‍ തന്നെ, കമന്റേറ്റര്‍ ഫുള്ളിനെ ഫൈനലെന്ന് തിരുത്തിയപ്പോഴേക്കും കളിക്കളത്തിലാകെ ചിരി പടര്‍ന്നതും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോ പെട്ടെന്നുതന്നെ വൈറലായി മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button