ThiruvananthapuramKeralaLatest NewsNews

കൈയിൽ കിട്ടുന്നതെല്ലാം എടുത്തെറിയും, അടികൊണ്ട് ചോര വന്നു, അവൾ ഈഗോ മാനിയാക്കാണ്: യുവാവ് പരിഹാരം തേടി റെഡ്ഡിറ്റിൽ

അയാൾ ഗാർഹിക പീഡനം നേരിടുകയാണെന്നും, അത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും ആൾക്കാർ കുറിപ്പിന് മറുപടി നൽകി.

തിരുവനന്തപുരം: ഭാര്യ തന്നെ മർദ്ദിക്കുകയാണെന്നും, സഹിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞ് താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ റെഡ്ഡിറ്റിൽ പങ്കുവെച്ച് യുവാവ്.

സം – അത്ലീറ്റ് – 930 എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് പോസ്റ്റിലൂടെ തന്റെ സാഹചര്യങ്ങൾ ലോകത്തെ അറിയിച്ചത്. ഭാര്യ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘ദേഷ്യം വന്നാൽ അവൾ എന്റെ നേർക്ക് കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിയും. ചിലപ്പോൾ ഭാരമുള്ള സാധനങ്ങൾ പോലും എറിയും. രണ്ടാഴ്‌ച മുമ്പ് ഭാര്യ ശക്തമായി മർദ്ദിച്ചു. അടിയുടെ ശക്തിയിൽ ചോര വന്നു’ അദ്ദേഹം ആരോപിച്ചു. 14 വർഷം മുൻപാണ് ഇവർ വിവാഹം കഴിച്ചത്. ‘വിവാഹത്തിൽ ഒരു കുട്ടി ഉള്ളതിനാൽ ഈ പ്രശ്നം എങ്ങനെ ശരിയായ രീതിയിൽ പരിഹരിക്കണമെന്ന് അറിയില്ല. ഒരു ഉപായം ഉപദേശിച്ച് തരണം’ അദ്ദേഹം അഭ്യർത്ഥിച്ചു. ഭാര്യയെ ഈഗോ മാനിയാക്ക് എന്നാണ് ഇയാൾ വിശേഷിപ്പിക്കുന്നത്.

Also read: ബിർഭൂം സംഘർഷം: സിബിഐ അഗ്നിശമന സേനാംഗങ്ങളെയും പൊലീസ് സംഘത്തെയും ചോദ്യം ചെയ്യും

അയാൾ ഗാർഹിക പീഡനം നേരിടുകയാണെന്നും, അത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും ആൾക്കാർ കുറിപ്പിന് മറുപടി നൽകി. പീഡനത്തിന്റെ തെളിവ് ശേഖരിക്കാനും, കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്താൻ വിവാഹമോചനം നേടാനും അവർ അദ്ദേഹത്തെ ഉപദേശിച്ചു.

യുവാവിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

‘നിരന്തരം അധിക്ഷേപിക്കുന്ന ഒരു ഭാര്യക്കൊപ്പമാണ് ഞാൻ ജീവിക്കുന്നത്. ദേഷ്യം വരുമ്പോൾ അവൾ വളരെ അക്രമാസക്തയായി എന്റെ നേർക്ക് സാധനങ്ങൾ എടുത്തെറിയും. ഞങ്ങൾ വിവാഹിതരായിട്ട് 14 വർഷമായി. ഒരിക്കൽ അവൾ ഒരു വാട്ടർ ബോട്ടിൽ കൊണ്ട് എന്റെ തലയ്ക്കടിച്ചു. അതിന്റെ മുറിപ്പാട് ഇപ്പോഴും ഉണ്ട്. എന്റെ നേർക്ക് അവൾ തുപ്പും. ചെരിപ്പെറിയും. ഒരു പുതിയ ലാപ്‌ടോപ്പ് ഉൾപ്പെടെ വിലപിടിപ്പുള്ള പലതും അവൾ എന്റെ നേർക്ക് എറിഞ്ഞിട്ടുണ്ട്.

ഇത് കല്യാണം കഴിഞ്ഞ ആദ്യ ദിവസം മുതൽ തുടങ്ങിയതാണ്. ആക്രമണം സഹിക്കാൻ കഴിയാതായപ്പോൾ ഞാൻ അവളുടെ കൈയെത്തും ദൂരത്ത് നിന്നും സാധനങ്ങൾ മാറ്റി വെക്കാൻ വരെ തുടങ്ങി. രണ്ട് ആഴ്‌ചകൾക്ക് മുമ്പ്, എന്റെ കരണത്ത് അവൾ ശക്തമായി അടിച്ചു. 10 വയസ്സുള്ള ഞങ്ങളുടെ കുട്ടിയുടെ മുന്നിൽ വെച്ചാണ് അവൾ അടിച്ചത്. എന്റെ മൂക്കിൽ നിന്ന് ചോര വന്നു. ഭിത്തിയിലും തറയിലുമൊക്കെ രക്തമായിരുന്നു. അതിന്റെ ചിത്രങ്ങൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. എന്നെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം, അവൾ രക്തക്കറ വൃത്തിയാക്കുകയായിരുന്നു. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവൾ.

Also read: കേരളത്തിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ഒരാൾ പിടിയിലായി: പ്രധാന പ്രതി ഒളിവിൽ

അവൾ ഈഗോ മാനിയാക്ക് ആണ്. അവളോട് ഇടപഴകുന്ന എല്ലാവരോടും അവൾ വഴക്കിടും. ഇത് കാരണം വീട്ടുജോലിക്ക് വരുന്നവർ മാസങ്ങൾക്കുള്ളിൽ ജോലി മതിയാക്കി പോകുന്നു. അവളുടെ ഓഫീസിലെ സഹപ്രവർത്തകരോടും അവൾ വഴക്കിടാറുണ്ട്. ഭാര്യ അവളുടെ സ്വന്തം സഹോദരിയോട് പോലും സംസാരിക്കാറില്ല. സ്വന്തം അമ്മയ്‌ക്കെതിരെ അവൾ ഒരിക്കൽ കൈയുയർത്തി.

ഞങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങളില്ല. അവൾ സർവ്വസ്വതന്ത്രയാണ്. അവൾ ജോലിക്ക് പോകുന്നുണ്ട്. എന്റെ സഹോദരങ്ങൾ ഉൾപ്പെടെ എല്ലാവരെയും അവൾ അവഗണിക്കുകയാണ്. എന്നാൽ, അവളുടെ കുടുംബത്തിന് വേണ്ടി ഞാൻ എല്ലാം ചെയ്യണമെന്ന് അവൾക്ക് നിർബന്ധമാണ്. ഞങ്ങൾക്ക് ഒരു കുട്ടി ഉള്ളതുകൊണ്ട് ഈ അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല. ഈ ജീവിതം എനിക്ക് മടുത്തു. എനിക്ക് എന്താണ് ചെയ്യാൻ കഴിയുക?’

shortlink

Related Articles

Post Your Comments


Back to top button