Latest NewsNewsInternational

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശ്രീലങ്കയിലെത്തി: നാളെ ബിംസ്റ്റെക് മന്ത്രിതല യോഗത്തിൽ പങ്കെടുക്കും

ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാൻ അടിയന്തര നടപടി എടുക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു.

കൊളംബോ: ത്രിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശ്രീലങ്കയിൽ. ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ അദ്ദേഹം ചർച്ച ചെയ്തേക്കും. കഴിഞ്ഞ ദിവസം ഇന്ത്യ 40,000 ടൺ അരിയും, ഡീസലും, സാമ്പത്തിക സഹായവും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാളെ നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഇതിനിടെ, ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാൻ അടിയന്തര നടപടി എടുക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു.

Also read: ‘ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകും’: ചെന്നിത്തലയോട് പൊട്ടിക്കരഞ്ഞ് വയോധിക

അതേസമയം, ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കടുക്കുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പല പ്രദേശങ്ങളിലും ജനം തെരുവിലിറങ്ങി. പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ വിലക്കയറ്റവും അതിരൂക്ഷമാണ്. അരക്കിലോ പാൽപ്പൊടിക്ക് 800 രൂപയ്ക്ക് അടുത്തായി വില ഉയർന്നു. ഒരു കിലോ അരിയ്ക്ക് നിലവിൽ 290 രൂപയാണ് വില. ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും രാജ്യത്തിൽ ക്ഷാമമാണ്.

ഇന്നലെ ഇന്ധനവില വീണ്ടും കൂടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് പെട്രോളിന് 20 ശതമാനം വില വർദ്ധനവാണ് ഇന്നലെ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button