CricketLatest NewsNewsSports

ഹർദ്ദിക്കിനെ ഇന്ന് ടോപ്പ് ഓര്‍ഡറില്‍ തന്നെ കാണാം: ശുഭ്മാന്‍ ഗിൽ

മുംബൈ: ഐപിഎൽ 15-ാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഹർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ്. കെഎൽ രാഹുൽ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ടൈറ്റന്‍സിന്റെ എതിരാളികൾ. എന്നാൽ, പാണ്ഡ്യയുടെ ബാറ്റിംഗ് ഓര്‍ഡറിനെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണർ ശുഭ്മാന്‍ ഗിൽ. ഹർദ്ദിക് പാണ്ഡ്യയെ ടോപ്പ് ഓര്‍ഡറില്‍ തന്നെ കാണാമെന്ന് ഗിൽ പറഞ്ഞു

‘പുറം വേദന ബൗളിംഗില്‍ നിന്നും താരത്തെ നിയന്ത്രിച്ചിരുന്നു. ഗുജറാത്ത് നായകനായി പുതിയ അദ്ധ്യായം തുടങ്ങിയിരിക്കുന്ന പാണ്ഡ്യ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യും. ഒരു പക്ഷേ, ഓപ്പണര്‍ അല്ലെങ്കില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കും’ ഗിൽ പറഞ്ഞു.

Read Also:- ക്യാപ്റ്റനെ നിലയില്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പഠനകാലയളവായിരുന്നു: സഞ്ജു സാംസൺ

കഴിഞ്ഞ നവംബറില്‍ ലോകകപ്പില്‍ കളിച്ച ശേഷം ഹർദ്ദിക് പാണ്ഡ്യ ക്രിക്കറ്റ് മത്സരം കളിച്ചിട്ട് നാലു മാസത്തോളമായി. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിരിക്കുന്ന താരം ഫിറ്റ്‌നസ് കൂട്ടാനുള്ള ശ്രമത്തിലായിരുന്നു. രണ്ടുവര്‍ഷമായി പുറം വേദന അലട്ടുന്ന താരം ക്രിക്കറ്റില്‍ നിന്നും നീണ്ട ബ്രേക്കാണ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button