Latest NewsNewsInternationalTechnology

കാമുകിയുടെ പോക്ക് വരവിൽ അത്ര വിശ്വാസമില്ല: കാറിൽ ആപ്പിൾ വാച്ച് ഘടിപ്പിച്ച് ട്രാക്ക് ചെയ്ത് ടെക്കി കാമുകൻ, അറസ്റ്റ്

ആപ്പിളിന് അടുത്തിടെ സുരക്ഷയും ആന്റി-സ്റ്റോക്കിംഗ് സവിശേഷതകളും ഉള്ള എയർ ടാഗുകൾ അപ്‌ഗ്രേഡ് ചെയ്യേണ്ടതായി വന്നിരുന്നു. തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കാനും ക്രിമിനൽ കുറ്റങ്ങൾ ചെയ്യാനും ആപ്പിളിന്റെ ഗാഡ്ജെറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷമാണ് സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചത്. എന്നാൽ, ആപ്പിൾ വാച്ചിനെ ഒരു സ്റ്റോക്കിംഗ് ഉപകരണമാക്കി മാറ്റിയ യുവാവിന്റെ കഥ അറിഞ്ഞതോടെ, ഞെട്ടിയത് ആപ്പിൾ ആണ്. ഇത്രയും സുരക്ഷിത സംവിധാനങ്ങൾ ഒരുക്കിയിട്ടും, ആപ്പിൾ വാച്ചിനെ ഒരു ‘രഹസ്യ ക്യാമറ’യായി യുവാവ് എങ്ങനെയാണ് ഉപയോഗിച്ചതെന്ന അമ്പരപ്പിലാണ് കമ്പനി.

കാമുകിയെ സംശയം തോന്നിയ ടെക്കിയായ കാമുകനാണ് കഥയിലെ വില്ലൻ. കാമുകിയുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിനായി ഈ വിരുതൻ ഉപയോഗിച്ചത്, ആപ്പിൾ വാച്ച് ആണ്. യുവതിയുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറിയ കുറ്റത്തിന്, യു.എസിലെ ടെന്നസിയിലെ നാഷ്‌വില്ലിൽ നിന്നും ടെക്കിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരുന്നു യുവാവിന്റെ സ്റ്റോക്കിംഗ് പരിപാടി. ഇയാൾ, തന്റെ കാമുകിയുടെ കാറിന്റെ ചക്രത്തിൽ ആണ് ആപ്പിൾ വാച്ച് ഘടിപ്പിച്ചത്. ട്രാക്കിംഗ് ആപ്പായിട്ടായിരുന്നു യുവാവ് വാച്ച് ഉപയോഗിച്ചത്.

Also Read:ആപ്പിൾ ഐഫോൺ എസ്ഇ 2022: സവിശേഷതകൾ അറിയാം

29 കാരനായ ലോറൻസ് വെൽച്ച് ആണ് കാമുകിയുടെ കാറിൽ ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചത്. താൻ പോകുന്ന സ്ഥലമൊക്കെ ലോറൻസിന് കൃത്യമായി അറിയാമെന്നും, ഒന്നിലധികം തവണ വധഭീഷണി മുഴക്കിയെന്നും യുവതി വ്യക്തമാക്കി. Life360 എന്ന ആപ്പ് വഴിയാണ് യുവാവ് കാമുകിയെ നിരീക്ഷിച്ചിരുന്നത്. താനും കാമുകൻ വെൽച്ചും പരസ്പരം ലൊക്കേഷൻ നിരീക്ഷിക്കാൻ ലൈഫ് 360 ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ, സ്വകാര്യ അവസരങ്ങളിൽ അതിലെ ട്രാക്കിംഗ് സംവിധാനം ഓഫാക്കിയിരുന്നതാണെന്നും യുവതി പോലീസിൽ അറിയിച്ചു.

കാമുകിയെ വിശ്വാസമില്ലാതിരുന്ന കാമുകൻ,യുവതിയോട് ലൊക്കേഷൻ അയച്ച് തരാൻ ആവശ്യപ്പടാറുണ്ടായിരുന്നു. യുവതി ഇതിന് തയ്യാറായില്ല. യുവതി അവളുടെ Life360 ആപ്പ് ഓഫാക്കിയതിനാൽ, കാമുകൻ ട്രാക്കിംഗ് പരിപാടി ആപ്പിൾ വാച്ചിലേക്ക് മാറ്റുകയായിരുന്നു. കാമുകി ആപ്പ് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിലും, അവളുടെ ലൊക്കേഷൻ കണ്ടെത്താൻ യുവാവ് ആപ്പ് ഉപയോഗിക്കുകയായിരുന്നു. ആരെയെങ്കിലും ട്രാക്ക് ചെയ്യാൻ ആപ്പിൾ വാച്ച് ഉപയോഗിച്ച അപൂർവ സംഭവങ്ങളിൽ ഒന്നായിരിക്കാം ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button