Latest NewsNewsIndia

വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാര്‍, ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തം

ജയ്പൂർ: വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാന്‍ സർക്കാര്‍. ഗര്‍ഭിണിയുടെ മരണത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് പോലീസ് കേസെടുത്തതിന് പിന്നാലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം തുടരുന്നു.

ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന സംഭവത്തിൽ പ്രസവത്തിനിടെയാണ് യുവതി മരണപ്പെട്ടത്. ഇതിന് പിന്നാലെ, യുവതിയുടെ ബന്ധുക്കള്‍ ചികിത്സാപിഴവ് ആരോപിച്ച് ആശുപത്രിയിൽ സംഘ‌‌ർഷമുണ്ടാക്കി. തുടർന്ന്, ഗൈനക്കോളജിസ്റ്റായ ഡോ. അർച്ചനക്കും ഭ‌ർത്താവ് ഡോ.സുനീത് ഉപാധ്യായക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

‘വിനു വി ജോണിനെ പുറത്താക്കുക’ എന്ന സംയുക്ത ട്രേഡ് യൂണിയന്റെ ബാനർ തന്നെ കവർ ഇമേജാക്കി വിനുവിന്റെ പരിഹാസം

ഇതുമായി ബന്ധപ്പെട്ട കടുത്ത സമ്മര്‍ദ്ദത്തെ തുടർന്നാണ് ഡോ. അർച്ചന ആത്മഹത്യ ചെയ്തത്.
ഡോക്ടര്‍മാരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ഡോ. അർച്ചനയുടെ മൃതദേഹത്തിനടുത്തുനിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും മരണത്തോടെ തന്‍റെ നിരപരാധിത്വം തെളിയട്ടെയെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. അതേസമയം, ഡോക്ടർ ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിൽ ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button