PathanamthittaLatest NewsKeralaNattuvarthaNews

ട്രെയിനിൽ കഞ്ചാവ് കടത്തൽ : യുവാവ് പൊലീസ് പിടിയിൽ

വലഞ്ചുഴി മുരിപ്പേൽ പുത്തൻ വീട്ടിൽ സഫദ് മോൻ (27) ആണ് അറസ്റ്റിലായത്

തിരുവല്ല: എട്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വലഞ്ചുഴി മുരിപ്പേൽ പുത്തൻ വീട്ടിൽ സഫദ് മോൻ (27) ആണ് അറസ്റ്റിലായത്. ഷാഡോ പൊലീസ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ 4.30-ന് എത്തിയ ചെന്നൈ മെയിലിലെ യാത്രക്കാരനായിരുന്നു സഫദ്. ട്രെയിനിറങ്ങി പുറത്തേക്ക് വന്ന സഫദിനെ വാഹന പാർക്കിങ് ഏരിയയിൽ വെച്ച് ഷാഡോ സംഘം പിടികൂടുകയായിരുന്നു.

Read Also : കെജ്‌രിവാളിന്റെ വസതിക്ക് പുറത്തെ പ്രതിഷേധം, മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമമെന്ന് മനീഷ് സിസോദിയ

എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഷാഡോ പൊലീസ് എസ്.ഐ വിൽസൺ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ സുജിത്ത്, മിഥുൻ ജോസ്, അഖിൽ, ശ്രീരാജ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button