Latest NewsNewsIndiaInternational

പണി പാളി, പുതിയ അടവ്: ‘പാകിസ്ഥാനിലെ പ്രശ്നങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചന’, യു.എസിനും ഇന്ത്യക്കുമെതിരെ ഇമ്രാൻ ഖാൻ

ന്യൂഡൽഹി: കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് പാകിസ്ഥാനിൽ ഉടലെടുത്തിരിക്കുന്നത്. അവിശ്വാസ പ്രമേയവും സർക്കാരിന്റെ അസ്തിത്വ പ്രതിസന്ധിയും നേരിടുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, തന്റെ അവസാന അടവും പുറത്തെടുത്തിരിക്കുകയാണ്. പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ വിദേശ ഗൂഢാലോചനയാണെന്ന ഇമ്രാൻ ഖാന്റെ പുതിയ വാദം, നിലവിലെ സാഹചര്യത്തിൽ യാതൊരു മാറ്റവും കൊണ്ടുവരാൻ പോകുന്നില്ല എന്നതാണ് വസ്തുത. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട്, കൊട്ടാരം വിട്ടിറങ്ങേണ്ട രാജാവിന്റെ അവസ്ഥയാണ് ഇമ്രാൻ ഖാന്റേത്. ഈ അവസരത്തിൽ, പദവി നഷ്ടമാകാതിരിക്കാൻ ഇമ്രാൻ പതിനെട്ടടവും പയറ്റും എന്നതിൽ യാതൊരു സംശയവുമില്ല. ഇന്ത്യയ്ക്കും യു.എസിനും എതിരായ പുതിയ ആരോപണങ്ങളെയും രാഷ്‌ടീയ നിരീക്ഷകർ, ഇമ്രാന്റെ അവസാന അടവായിട്ടാണ് വിലയിരുത്തുന്നത്.

Also Read:‘അതിഥി ദേവോ ഭവഃ’ കേരളത്തെ പുതുക്കി പണിയാന്‍ സഹായിക്കുന്നത് അതിഥി തൊഴിലാളികൾ, അവരെ സംരക്ഷിക്കും: മന്ത്രി കെ.രാജന്‍

മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പർവേസ് മുഷ്റഫും ഇന്ത്യയുമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് ഇമ്രാൻ ആരോപിച്ചത്. നവാസ് ഷെരീഫ് നേപ്പാളിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാൻ ആരോപിച്ചു. യു.എസിനെയും വെറുതെ വിട്ടിട്ടില്ല. പാക്ക് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിൽ യു.എസ് ആണെന്നും പ്രതിപക്ഷത്തിന് യു.എസിനെ ഭയമാണെന്നും ഇമ്രാൻ ആരോപിച്ചു. താന്‍ തുടർന്നാൽ, പാക്കിസ്ഥാന് വൻ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യു.എസ് ഭീഷണിപ്പെടുത്തിയെന്നാണ് ഇമ്രാൻ ഖാന്റെ വാദം.

‘പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. ക്രിക്കറ്റിലേതു പോലെ അവസാന പന്ത് വരെയും പൊരുതും. പ്രതിപക്ഷം വിദേശരാജ്യവുമായി ചേർന്ന് പാക്കിസ്ഥാനെ ചതിച്ചു. പ്രതിപക്ഷ നേതാക്കൾക്ക് പാകിസ്ഥാൻ ജനത മാപ്പു നൽകില്ല. ഇമ്രാൻ ഖാനെ നീക്കം ചെയ്യണമെന്ന് യു.എസ് ആവശ്യപ്പെട്ടപ്പോൾ, പ്രതിപക്ഷം അവർക്ക് കൈ കൊടുത്തു. രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നതിന് പിന്നിൽ വിദേശ ശക്തികളാണ്. കഠിനമായ സമയങ്ങളെ അഭിമുഖീകരിക്കുകയാണ്’, പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button