Latest NewsSaudi ArabiaNewsInternationalGulf

എല്ലാത്തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി: അറിയിപ്പുമായി സൗദി

റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകി സൗദി. ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്ത് നിന്ന് സൗദിയിലേക്ക് എത്തുന്ന തീർത്ഥാടകർ Eatmarna ആപ്പ് ഉപയോഗിച്ച് കൊണ്ട് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കണം. ഇതിനായി ചില നിർദ്ദേശങ്ങളും സൗദി മുന്നോട്ടുവെച്ചിട്ടുണ്ട്.

Read Also: ജില്ലാ ഫയർ ഓഫീസർ അനുമതി നിഷേധിച്ചിട്ടും പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം: റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്‌സ് മേധാവി

ആദ്യം Eatmarna ആപ്പ് ഉപയോഗിച്ച് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ ഉംറ തീർത്ഥാടനം ബുക്ക് ചെയ്ത തീയതിക്ക് ചുരുങ്ങിയത് ആറ് മണിക്കൂർ മുൻപായെങ്കിലും തീർത്ഥാടകർ സൗദിയിലേക്ക് പ്രവേശിക്കണം. അല്ലാത്ത പക്ഷം ഈ ബുക്കിംഗ് റദ്ദ് ചെയ്യപ്പെടും. ഉംറ ബുക്ക് ചെയ്ത ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ യാത്രികർക്ക് കോവിഡ് ബാധിക്കുകയോ രോഗബാധിതരുമായി സമ്പർക്കം സ്ഥിരീകരിക്കുകയോ ചെയ്താലും ഈ ബുക്കിംഗ് റദ്ദാക്കപ്പെടും.

Read Also: ആയുധ കൈമാറ്റത്തിൽ നിർണായക പ്രഖ്യാപനം: ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും നൽകാൻ സന്നദ്ധരാണെന്ന് റഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button