CricketLatest NewsNewsSports

ഐപിഎല്ലില്‍ രണ്ടാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും

പൂനെ: ഐപിഎല്ലിൽ രണ്ടാം മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസിനെ മറികടന്ന ഡൽഹി ക്യാപിറ്റൽസും രണ്ടാം ജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്.

ആദ്യ മത്സരത്തിൽ ഓൾ റൗണ്ടർ പ്രകടനം പുറത്തെടുത്ത നായകൻ ഹർദ്ദിക് പാണ്ഡ്യയുടെയും രാഹുൽ തെവാട്ടിയയുടേയും മികവ് ടൈറ്റൻസിന് നിർണായകം. മുഹമ്മദ് ഷമിയുടെ പേസും റാഷിദ് ഖാന്‍റെ സ്‌പിന്നും ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഡൽഹിയുടെ പ്രധാന വെല്ലുവിളി. ഡേവിഡ് വാർണർ, ആൻറിച് നോ‍ർകിയ എന്നിവരുടെ അഭാവത്തിൽ പൃഥ്വി ഷാ, റിഷഭ് പന്ത്, റോവ്മാൻ പവൽ തുടങ്ങിയവർക്ക് ബാറ്റിംഗിൽ ഉത്തരവാദിത്തം കൂടും.

Read Also:- വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..!

ലുംഗി എൻഗിഡി, മുസ്‌തഫിസുർ റഹ്മാൻ, സർഫ്രാസ് ഖാൻ എന്നിവരുടെ ക്വാറന്‍റീന്‍ പൂർത്തിയായത് ഡൽഹിക്ക് ആശ്വാസമാണ്. അക്‌‌സർ പട്ടേൽ, ഷർദ്ദൂൽ ഠാക്കൂർ എന്നിവരുടെ ഓൾ റൗണ്ട് മികവിലേക്കും ഡൽഹി പ്രതീക്ഷയർപ്പിക്കുന്നു. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് കിട്ടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button