News

2022-23 വര്‍ഷത്തെ കീം എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റി : പുതുക്കിയ തിയതി പിന്നീട്

തിരുവനന്തപുരം: 2022-23 വര്‍ഷത്തെ സംസ്ഥാന എന്‍ജിനിയറിങ്/ ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഇതേ ദിവസം, സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ തുടരുന്ന സാഹചര്യത്തിലും ക്ലാറ്റ് അടക്കമുള്ള ദേശീയ തലത്തിലെ ചില പരീക്ഷകള്‍ സമീപദിവസങ്ങളില്‍ നടത്തുന്ന പശ്ചാത്തലത്തിലുമാണ് കീം പ്രവേശന പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. അനുയോജ്യമായ തിയതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് അറിയിച്ചു.

Read Also : കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് അതിവേഗം ഭൂമി ലഭ്യമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

അതേസമയം, അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഓണ്‍ലൈനാക്കും. അതിനായി, ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്താന്‍ ഏജന്‍സികളില്‍ നിന്ന് പ്രവേശന പരീക്ഷ കമ്മിഷണര്‍ താത്പര്യ പത്രം ക്ഷണിച്ചു.
എന്നാല്‍, ഈ വര്‍ഷം ഓഫ്ലൈനായി പരീക്ഷ എഴുതാനാകും. ഐഐടികളിലും എന്‍ഐടികളിലും ബിടെക് പ്രവേശനത്തിനായി നടത്തുന്ന ജെഇഇ പ്രവേശന പരീക്ഷയ്ക്ക് സമാനമായ രീതിയിലായിരിക്കും കീം ഓണ്‍ലൈന്‍ പരീക്ഷയും നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button