Latest NewsNewsIndiaInternational

വിലക്ക് വിലപ്പോയില്ല: റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ, വാങ്ങുന്നത് തുടരുമെന്നും കേന്ദ്രം

ഡൽഹി: അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ. നാല് ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങരുതെന്നും അങ്ങനെ ചെയ്താൽ വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.

റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഉപരോധമേർപ്പെടുത്താനാണ് യുഎസ് നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ നിന്ന് വിലക്കിഴിവിൽ ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ യുഎസിന് വിരോധമില്ലെന്നും എന്നാൽ, അത് വൻതോതിൽ വർദ്ധിപ്പിക്കരുതെന്നാണ് അവരുടെ നിലപാടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button