KollamLatest NewsKeralaNattuvarthaNews

കൊലപ്പെടുത്തുമെന്ന് ആക്രോശം, വാളുമായി ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഒൻപതംഗ സംഘത്തെ പിടിക്കാനാകാതെ പോലീസ്

വെള്ളി രാത്രി 11നു തേവലക്കര അരിനല്ലൂരിലാണ് സംഭവം.

തേവലക്കര: വാളുമായി ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുഖംമൂടി സംഘത്തെ പിടിക്കാനാകാതെ പോലീസ്. വെള്ളി രാത്രി 11നു തേവലക്കര അരിനല്ലൂരിലാണ് സംഭവം. മൂന്നു ബൈക്കുകളിലായി എത്തിയ ഒൻപതംഗ സംഘമാണ് കൊലവിളിയുമായി, അരിനല്ലൂർ, പടപ്പനാൽ എന്നിവിടങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

read also: പ്രധാനമന്ത്രി മോദിയേയും നിതിന്‍ ഗഡ്കരിയേയും പ്രശംസിച്ച് പിണറായി വിജയന്‍, കേരള വികസനത്തിന് പിന്നില്‍ കേന്ദ്രം

അരിനല്ലൂർ സ്വദേശിയായ ഒരാളുടെ പേര് വിളിച്ചു പറഞ്ഞ് കൊണ്ട് അയാളെ കൊലപ്പെടുത്തുമെന്ന് സംഘം ആക്രോശിച്ചിരുന്നു. ഭയന്ന നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഇത് വരെയും സംഘത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സിസിടിവി പരിശോധിച്ചതിൽ മൂന്നു ബൈക്കുകളിൽ മുഖം മൂടി ധരിച്ച സംഘം പോകുന്നതായി ദൃശ്യം ലഭിച്ചെങ്കിലും അവ്യക്തമായിരുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button