Latest NewsNewsIndiaBollywood

താരജോഡികൾ ഒരുമിക്കുന്നു : രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം ഏപ്രിലിൽ

മുംബൈ: ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ബോളിവുഡിലെ സൂപ്പർ താരജോഡികളായ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ ഈ മാസം വിവാഹിതരാകുന്നു.

വിവാഹ തീയതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏപ്രിൽ മാസത്തിൽ തന്നെ ചടങ്ങുകൾ നടക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. വിവാഹം, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തീർത്തും സ്വകാര്യമായ ചടങ്ങായിരിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളുടെ ബന്ധത്തെക്കുറിച്ച് വളരെയധികം ജാഗ്രത പുലർത്തിയിരുന്ന ജോഡികളാണ് രൺബീർ കപൂറും ആലിയയും. അനാവശ്യ വിവാദങ്ങളിൽ ചെന്ന് പെടാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. എങ്കിലും, രൺബീറിന്റെ അമ്മ നീതു കപൂർ, സെലിബ്രിറ്റികളുടെ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയുടെ സ്ഥാപനം സന്ദർശിച്ചത് പത്രക്കാരുടെ കണ്ണിൽപ്പെടുകയുണ്ടായി. രൺബീറിന്റെ വീട്ടിലും മനീഷ് സന്ദർശിച്ചത് ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. ഇതോടെ, താരജോഡികൾ ഉടൻതന്നെ ഒരുമിക്കുമെന്ന് മാധ്യമപ്രവർത്തകർ മനസ്സിലാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button