Latest NewsIndiaNews

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി : 17 കാരി ജീവനൊടുക്കി

ചാര്‍ഖിദാദ്രി: കൂട്ടബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ചാര്‍ഖിദാദ്രിയിലാണ് സംഭവം. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ 17കാരിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയെ ബദ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

Read Also :ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത് തടയാനാകില്ല: ഇല്ലെങ്കില്‍ നിരവധി പേര്‍ മരിച്ചുവീഴുമെന്ന് ഐഎസ് ഭീഷണി

ബലാത്സംഗം ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് പെണ്‍കുട്ടി വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെണ്‍കുട്ടി. പ്രദേശവാസികളായ മൂന്ന് യുവാക്കള്‍, വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലേക്ക് അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടിയും പ്രതികളായ മൂന്ന് പേരും ഒരേ പ്രദേശത്തുള്ളവരാണെന്ന് ബദ്ര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേശ് രാജ് പറഞ്ഞു. മുഖ്യപ്രതി പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button