Latest NewsNewsInternational

വിഷം കലര്‍ത്തിയ കേക്കും മദ്യവും നല്‍കി റഷ്യന്‍ സൈനികരെ യുക്രെയ്ന്‍ പൗരന്മാര്‍ കൊലപ്പെടുത്തി

ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍

കീവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു മാസം പിന്നിടുമ്പോള്‍, ഇരു ഭാഗത്തും വന്‍ ആള്‍നാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ റഷ്യയും യുക്രെയ്‌നും പുറത്തുവിട്ടിട്ടില്ല. റഷ്യന്‍ ആക്രമണത്തെ യുക്രെയ്ന്‍ ശക്തമായി പ്രതിരോധിക്കുന്നുണ്ട്.

Read Also : കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി പ്രചരണം നടത്തുന്നത് വിരോധാഭാസം: സിപിഎം

എന്നാല്‍, ഇതിനിടെ യുക്രെയ്‌നില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഷം കലര്‍ത്തിയ കേക്കും മദ്യവും നല്‍കി റഷ്യന്‍ സൈനികരെ യുക്രെയ്ന്‍ പൗരന്മാര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഖാര്‍കിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ മൂന്നാം മോട്ടര്‍ റൈഫിള്‍ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന്റെ ഫേസ്ബുക് കുറിപ്പില്‍ അറിയിച്ചു. കേക്കുകളില്‍ വിഷം കലര്‍ത്തി സൈനികര്‍ക്കു നല്‍കുകയായിരുന്നു. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. 28 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

മറ്റൊരു സംഭവത്തില്‍ വിഷം കലര്‍ന്ന മദ്യം കുടിച്ച 500 സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button