KeralaLatest NewsNews

ഇന്ത്യയിൽ ചെങ്കൊടി കാണണമെങ്കിൽ അപകടത്തിലായ പാലത്തിന്റെയോ റോഡിന്റെയോ അരികിലെത്തണം: പരിഹാസവുമായി ചെറിയാൻ ഫിലിപ്പ്

ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന സിപിഎമ്മിനെ രക്ഷിക്കാൻ  കണ്ണൂർ മാമാങ്കത്തിന് കഴിയില്ല.

 തിരുവനന്തപുരം: കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ നടക്കാൻ പോകുന്നത് സിപിഎമ്മിന്റെ അന്ത്യകൂദാശയാണെന്ന് ചെറിയാൻ ഫിലിപ്പ്. ഇന്ത്യ കമ്മ്യൂണിസത്തിന്റെ ശവപ്പറമ്പായി താമസിയാതെ മാറുമെന്നും ഇന്ത്യയിൽ എവിടെയെങ്കിലും ചെങ്കൊടി കാണണമെങ്കിൽ അപകടത്തിലായ പാലത്തിന്റെയോ റോഡിന്റെയോ അരികിലെത്തണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

read also: ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ണായക നീക്കങ്ങള്‍, 500 കിലോ ജിപി ബോംബ് വ്യോമസേനയ്ക്ക് കൈമാറി

‘കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സിപിഎമ്മിന്റെ അന്ത്യകൂദാശയാണ് നടക്കാൻ പോകുന്നത്. ഇന്ത്യ കമ്മ്യൂണിസത്തിന്റെ ശവപ്പറമ്പായി താമസിയാതെ മാറും. ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന സിപിഎമ്മിനെ രക്ഷിക്കാൻ  കണ്ണൂർ മാമാങ്കത്തിന് കഴിയില്ല. കണ്ണൂരിൽ ചെങ്കൊടികളുടെ പ്രളയമാണ്. എന്നാൽ ഇന്ത്യയിൽ എവിടെയെങ്കിലും ചെങ്കൊടി കാണണമെങ്കിൽ അപകടത്തിലായ പാലത്തിന്റെയോ റോഡിന്റെയോ അരികിലെത്തണം. ചെങ്കൊടിയെന്നാൽ അപായ സൂചനയാണ്’- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

https://www.facebook.com/CherianPhilipK/posts/2039364766238270

shortlink

Related Articles

Post Your Comments

Related Articles


Back to top button