KeralaNattuvarthaLatest NewsIndiaNews

സംസ്ഥാനത്തിന് സാമ്പത്തിക വിഹിതം വിട്ടുകിട്ടാന്‍ വി മുരളീധരൻ തന്നെ ഇടപെടണം: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് സാമ്പത്തിക വിഹിതം വിട്ടുകിട്ടാന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ തന്നെ ഇടപെടണമെന്ന അഭ്യർത്ഥനയുമായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കേരളത്തിന് ലഭിക്കാനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്നും, സംസ്ഥാനം മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

സംസ്ഥാനത്ത് മണ്ണെണ്ണയുടെ വില കൂടിയതിനോടൊപ്പം തന്നെ കേന്ദ്രം മണ്ണെണ്ണ വിഹിതം 40 ശതമാനമാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ലിറ്ററിന് 22 രൂപയാണ് കേന്ദ്രം ഒറ്റയടിയ്ക്ക് വർധിപ്പിച്ചിരിക്കുന്നത്. 59 രൂപക്ക് പകരം 81 രൂപയാണ് ഇപ്പോൾ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് നല്‍കേണ്ട വില.

അതേസമയം, മണ്ണെണ്ണയ്ക്ക് വില വർധിച്ചതോടെ വെട്ടിലായിരിക്കുകയാണ് തീരദേശ നിവാസികൾ. കടലിനെ മാത്രം ആശ്രയിക്കുന്ന ഇവരുടെ യാത്രകളെല്ലാം തഴയപ്പെട്ടിരിക്കുകയാണ്. അമിത വില മത്സ്യത്തിന്റെ വിലയും വർധിപ്പിക്കാൻ കാരണമാകുന്നത്തോടെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ വലിയ ദാരിദ്ര്യത്തെയാണ് മുന്നിൽക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button