Latest NewsKeralaNews

നോർക്ക വനിതാ മിത്ര വായ്പകൾ: നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും ധാരണാ പത്രം കൈമാറി

തിരുവനന്തപുരം: നോർക്ക വനിത മിത്ര എന്ന പേരിൽ നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി വനിതാ സംരംഭകർക്കായി ഒരുക്കുന്ന പുതിയ വായ്പാ പദ്ധതിയുടെ ധാരണാപത്രം കൈമാറി. വിദേശത്ത് രണ്ടു വർഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകൾക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് പദ്ധതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. നടപ്പു വർഷം 1000 വായ്പകൾ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടിയും അറിയിച്ചു.

Read Also: കരുണ കാത്ത് ഗൗരി ലക്ഷ്മിയുടെ കുടുംബം: ഇതുവരെ സമാഹരിച്ചത് 5 കോടി, കണ്ണീരണിഞ്ഞ് ലിജു

വനിതാ വികസന കോർപ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വർഷം നോർക്ക റൂട്ട്സിന്റെ മൂന്നു ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. www.kswdc.org വഴി അപേക്ഷിക്കാം. നോർക്ക റൂട്ട്സിന്റെ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോർക്ക വനിതാ മിത്ര വായ്പകൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും വനിതാ വികസന കോർപ്പറേഷൻ എം.ഡി ബിന്ദു കെ.സിയും ധാരണാപത്രം കൈമാറി. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി ഓൺലൈനായി സംബന്ധിച്ചു. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി പങ്കെടുത്തു.

Read Also: ‘കണി തന്നെ കെണി’, രാജ്യസഭയിൽ തന്റെ തുടക്കം തന്നെ സമരമായിരുന്നെന്ന് എ എ റഹീം

2021-22 സാമ്പത്തിക വർഷം എൻ.ഡി.പി.ആർ.ഇ.എം സംരംഭക വായ്പകളുടെ എണ്ണത്തിൽ മികച്ച മുന്നേറ്റമാണ് നോർക്ക റൂട്ട്സ് കൈവരിച്ചത്. 1000 സംരംഭകർക്ക് വായ്പകൾ അനുവദിക്കുകയും 19 കോടി രൂപ സബ്സിഡി ഇനത്തിൽ അനുവദിക്കുകയും ചെയ്തു. മുൻ വർഷം 782 വായ്പകളും 16.28 കോടി രൂപ സബ്സിഡിയുമാണ് നൽകിയത്. ആകെ 17 ധനകാര്യസ്ഥാപനങ്ങളിലൂടെയാണ് എൻ.ഡി.പി.ആർ.ഇ.എം വായ്പകൾ അനുവദിക്കുന്നത്. വനിതാ വികസന കോർപ്പറേഷൻ കൂടി പങ്കാളിയായതോടെ സ്ഥാപനങ്ങളുടെ എണ്ണം 18 ആയി.

വായ്പയെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് വനിതാ വികസന കോർപ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ തിരുവനന്തപുരം ഹെഡ്ഓഫീസിലെ 0471 2770511 എന്ന ഫോൺ നമ്പരിലോ 18004253939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതുമാണ്. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.

Read Also: നൂലുകെട്ടിനിടെയുണ്ടായ കൂട്ടയടിയിൽ മാതാവിന്റെ പ്രതികരണം പുറത്ത്: കണ്ടതല്ല സത്യം, വീഡിയോ ഇട്ടത് ഭർതൃസഹോദരിയുടെ മകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button