Latest NewsSaudi ArabiaNewsInternationalGulf

ഇതുവരെ അനുവദിച്ചത് 23 ദശലക്ഷം ഉംറ പെർമിറ്റുകൾ: കണക്കുകൾ പുറത്തുവിട്ട് ഉംറ ഹജ്ജ് മന്ത്രാലയം

റിയാദ്: 2022 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ ഇരുപത്തിമൂന്ന് ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയം വക്താവ് എഞ്ചിനീയർ ഹിഷാം അൽ സഈദാണ് ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് 56 രാജ്യങ്ങളിൽ നിന്നുള്ളവർ ഉംറ പെർമിറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഇവർക്ക് പുറമെ സൗദിയിൽ തന്നെയുള്ള പൗരന്മാർ, പ്രവാസികൾ, സന്ദർശകർ തുടങ്ങിയവരും ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Read Also: പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങയുടച്ച് ശശി തരൂര്‍ എംപി : തന്റെ സുഹൃത്താണ് വഴിപാട് നേര്‍ന്നതെന്ന് തരൂര്‍

ഉംറ അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ നിലവിൽ ലഭ്യമാണ്. എത്ര വലിയ തിരക്കും നിയന്ത്രിക്കുന്നതിനും സൗദി അറേബ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റി, ജനങ്ങളോട് വിനയത്തോടെ പെരുമാറണം: സിപിഎം സംഘടനാ റിപ്പോർട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button