Latest NewsKerala

മദ്യപിച്ചെത്തിയ ​ഗൃഹനാഥൻ വീടിന് തീയിട്ടപ്പോൾ ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടത്

കൊല്ലം: മദ്യപിച്ചെത്തിയ ​ഗൃഹനാഥൻ സ്വന്തം വീടിന് തീയിട്ടു. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് വീടിന് തീവെച്ചത്. തീവെച്ചയുടനെ വീടിനകത്തുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളും പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വലിയ അപകടമൊഴിവായി. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം. മദ്യപിച്ചെത്തിയ മുരളി വീട്ടുകാരുമായി വഴക്കിട്ട ശേഷം ഓലമേഞ്ഞ വീടിന് തീവെക്കുകയായിരുന്നു.

തീവെച്ച ശേഷം, മുരളി ഓടിരക്ഷപ്പെട്ടു. മദ്യപിച്ചെത്തുന്ന ഇയാൾ, വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീ പടരുന്ന സമയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു. എന്നാൽ, പോലീസും ഫയർഫോഴ്‌സും എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

ഈ സമയം, കെഎസ്ഇബി അധികൃതർ പ്രദേശത്തെ വൈദ്യുതി ബന്ധം കൂടി വിച്ഛേദിച്ചതോടെ അപകടം ഒഴിയുകയായിരുന്നു. ശൂരനാട് പൊലീസും ശാസ്താംകോട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയുമാണ് തീ അണച്ചത്. മുരളിക്കായി പൊലീസ് തിരച്ചിലാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button