Latest NewsNewsIndia

ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ: എസ്.ആർ.പി

ന്യൂഡൽഹി: ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് എസ് രാമചന്ദ്രൻ പിള്ള. പി.ബിയിൽ നിന്നും ഒഴിയുന്ന എസ്.ആർ.പി, ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബി.ജെ.പിയെ തറപറ്റിക്കാൻ ഇടതുപക്ഷ പാർട്ടികൾ അണിനിരക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

Also Read:സീരിയലുകൾ സാംസ്‌കാരിക കേരളത്തിന് അപമാനം, കഥകൾ നമ്മളെ ചൂളിപ്പിക്കുന്ന രീതിയിലുള്ളവ: പ്രേം കുമാർ

അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാർ രാജ്യത്തിന്‍റെ പാരമ്പര്യവും പൈതൃകവും നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും ഇനി, ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷ പാർട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം നിരീക്ഷിച്ചു. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് ഒരു ടേം കൂടി നൽകുന്നതിൽ പാർട്ടിയിൽ തർക്കമില്ലെന്നും, പി.ബിയിൽ നിന്നൊഴിഞ്ഞാലും പാർട്ടി പ്രവർത്തനത്തിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിച്ച് കൊണ്ട് ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ് അവർ ബി.ജെ.പി സർക്കാർ ചെയ്യുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ, ഇടതുപക്ഷ പാർട്ടികൾ ശക്തിപ്പെടണം. അവരൊന്നിച്ച് നിൽക്കണം. ബി.ജെ.പിയെ പരാജയപ്പെടുത്താനായി, മതനിരപേക്ഷ കക്ഷികൾ ഒത്തു ചേരണം. ഇവരെ കൂട്ടിച്ചേർക്കുകയെന്ന ഉത്തരവാദിത്വമാണ് സി.പി.എമ്മിനുള്ളത്. കോണ്‍ഗ്രസിന് വര്‍ഗീയതയെ ചെറുക്കാനാകില്ല. ഹിന്ദുരാജ്യമാണ് കോണ്‍ഗ്രസിന്‍റെയും നയം’, അദ്ദേഹം ആരോപിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button