Latest NewsNewsFootballSports

യുവേഫ ചാമ്പ്യൻസ് ലീഗ്: ബെൻസേമയുടെ ഹാട്രിക്കിൽ ചെൽസി വീണു, ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാർക്ക് തോൽവി. ചെൽസിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡാണ് തകർത്തത്. കരീം ബെൻസേമയുടെ ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു റയലിന്‍റെ ജയം. 21, 24, 46 മിനിട്ടുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ.

കെയ് ഹവേർട്‌സ് ചെൽസിയുടെ ആശ്വാസ ഗോൾ നേടി. തോൽവിയോടെ, നിലവിലെ ചാമ്പ്യന്മാരായ ചെൽസിയുടെ സെമി സാധ്യത മങ്ങി. അതേസമയം, ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ബയേണിനെ വിയ്യാറയൽ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക്കിനെ വിയ്യാറയൽ തോൽപ്പിച്ചത്. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ, ആർനൗട്ട് ഡാഞ്ജു മികച്ച മുന്നേറ്റത്തിലൂടെ പന്ത് ബയേണിന്‍റെ വലയിലെത്തിച്ചു.

Read Also:- ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതൽ

അതേസമയം, ആദ്യപാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവർപൂളിനും ജയം. സ്പാനിഷ് വമ്പന്മായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി തകർത്തത്. 70-ാം മിനിറ്റില്‍ ഡി ബ്രൂണെയാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button