KeralaNattuvarthaLatest NewsNewsIndia

ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നു, ഇതിന് കേരളം മറുപടി നൽകും: എ എ റഹീം

തിരുവനന്തപുരം: കെവി തോമസിനെ അധിക്ഷേപിച്ച കോൺഗ്രസ്‌ നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാജ്യസഭാ എംപി എ എ റഹീം. ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്ന് റഹീം പറഞ്ഞു. കേരളത്തിന്റെ സർവ്വാദരണീയനായ മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’ എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതും ഇതേ കോൺഗ്രസാണെന്നും, ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ്സ് ബോധമെന്നും അദ്ദേഹം പറഞ്ഞു.

Also Read:വിവാഹിതയാണെന്ന് മറച്ചുവച്ചു പ്രണയം, കാമുകനൊപ്പം പോകാൻ മക്കൾക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ

‘മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്ന ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു. ‘ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ’, എന്ന തരത്തിലുള്ള തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് ശ്രീ കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്’, എ എ റഹീം വ്യക്തമാക്കി.

‘മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും, കെ വി തോമസിനെ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു ചർച്ചചെയ്യുന്ന ഒരു സെമിനാറിൽ നിന്ന് എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരുമ്പോൾ, ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിന് പുരോഗമന കേരളം മറുപടി നൽകും’, റഹീം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button