Latest NewsNewsInternational

പൊതുഗതാഗത വകുപ്പിന് കീഴിലെ മികച്ച ഡ്രൈവർമാരെ ആദരിക്കാനൊരുങ്ങി ദുബായ് ആർ.ടി.എ. വകുപ്പ്

ദുബായ്: രാജ്യത്തെ മികച്ച ഡ്രൈവർമാർക്ക് ആദരവുമായി ദുബായ് ആർ.ടി.എ. വകുപ്പ്. പൊതുഗതാഗത വകുപ്പിന് കീഴിലെ മികച്ച ഡ്രൈവർമാരെ ആദരിക്കാനാണ് ആർ.ടി.എ. വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മികച്ച ബസ്, ടാക്‌സി ഡ്രൈവർമാർക്കായിരിക്കും ലോയൽറ്റി പോയന്റുകൾ നൽകുക. പോയിന്റുകൾ നോക്കി വർഷത്തിന്റെ നാല് പാദങ്ങളിലും സമ്മാനം നൽകാനാണ് ആർ.ടി.എയുടെ തീരുമാനം.

ആർ.ടി.എ. ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് ഡ്രൈവർമാർക്ക് സമ്മാനം തീരുമാനിച്ചിട്ടുള്ളത്.
വർഷത്തിലെ നാല് പാദങ്ങളിലും മികച്ച പ്രകടനം നടത്തുന്ന 200 ഡ്രൈവർമാരെയാണ് തിരഞ്ഞെടുക്കുക. രണ്ട് ഘട്ടങ്ങളിലായി തിരിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ 20 ബസ് ഡ്രൈവർമാരെയും 80 ടാക്‌സി ഡ്രൈവർമാരെയും ഉൾപ്പെടുത്തും. ഇവർക്ക് 10,000 ലോയൽറ്റി പോയിന്റുകൾ സമ്മാനമായി നൽകും.

ലോയൽറ്റി പോയിന്റ് ലഭിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട കാർഡുകൾ ഉപയോഗിച്ച് റീട്ടെയിൽ സ്ഥാപനങ്ങളിൽനിന്നും മറ്റ് കമ്പനികളിൽനിന്നും പ്രത്യേക ഓഫറിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന രീതിയിലാണ് സമ്മാനങ്ങൾ ഉറപ്പാക്കിയിരിക്കുന്നത്.

രണ്ടാം ഘട്ടത്തിലും 20 ബസ് ഡ്രൈവർമാരെയും 80 ടാക്‌സി ഡ്രൈവർമാരെയുമാണ് ഉൾപ്പെടുത്തുന്നത്. രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5000 ലോയൽറ്റി പോയന്റ് സമ്മാനമായി നൽകും. സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയായിരിക്കും ഡ്രൈവർമാരെ തിരഞ്ഞെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button