ThiruvananthapuramKeralaNattuvarthaLatest NewsNews

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

ആമച്ചല്‍ വേലഞ്ചിറ സ്വദേശി പ്രകാശിന്റെ താല്‍ക്കാലിക വീട്ടിലായിരുന്നു അപകടം

കാട്ടാക്കട: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ കെട്ടിടം തകര്‍ന്നു. ആമച്ചല്‍ വേലഞ്ചിറ സ്വദേശി പ്രകാശിന്റെ താല്‍ക്കാലിക വീട്ടിലായിരുന്നു അപകടം.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പാചകവാതകം ചോര്‍ന്ന് വീട്ടിനുള്ളില്‍ തീ പടര്‍ന്നതോടെ പ്രകാശ് ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി പുറത്തേക്കിറങ്ങിയോടുകയായിരുന്നു.

Read Also : ജയിലിൽ പരമസുഖം, പുറത്ത് ബോറടി: വീണ്ടും ‘അകത്താകാൻ’ വേണ്ടി സ്റ്റേഷനിൽ കയറി എസ്‌.ഐയെ തല്ലിയ അച്ചായി

പ്രകാശ് തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചതിന് പിന്നാലെ, ഉഗ്രസ്‌ഫോടനത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.

സ്ഫോടനത്തിൽ, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, ആധാരം-റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകള്‍, പുസ്തകങ്ങള്‍, മൊബൈല്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button