Latest NewsKeralaNews

പോലീസ് വാഹനത്തില്‍ മിന്നല്‍ പരിശോധന: ഡ്രൈവറുടെ സീറ്റില്‍ നിന്നും കണ്ടെത്തിയത് 14000 രൂപ

പാറശാല: പാറശാലയില്‍ നൈറ്റ് പട്രോളിങ് വാഹനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെടുത്തു. 13,960 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഡ്രൈവറുടെ സീറ്റിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയത് 100, 200, 500 രൂപയുടെ നോട്ടുകളായി ചുരുട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
സംഭവ സമയം, വാഹനത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്.ഐ. ജ്യോതികുമാര്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
നാലു മണിയോടെ പട്രോളിങ് കഴിഞ്ഞ് വാഹനം തിരിച്ച് സ്‌റ്റേഷനില്‍ എത്തുന്ന സമയം വിജിലന്‍സ് സംഘം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.

ഗുരുതര സ്വഭാവമുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ പാറശാല സ്‌റ്റേഷനില്‍ ഏതാനും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉണ്ടായിരുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button