PalakkadLatest NewsKeralaNattuvarthaNews

ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ

തേങ്കുറിശി കുന്നരശം കാട് ഷിനോയിയെ (30) കുഴൽമന്ദം ഇൻസ്പെക്ടർ ആർ. രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് ചെയ്തത്

കുഴൽമന്ദം: മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുകയും ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തേങ്കുറിശി കുന്നരശം കാട് ഷിനോയിയെ (30) കുഴൽമന്ദം ഇൻസ്പെക്ടർ ആർ. രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിൽ വന്ന ഷിനോയ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന്, ഭാര്യ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ഇയാളെ സ്റ്റേഷനിൽ വിളിച്ച് താക്കീത് ചെയ്തിരുന്നു. വൈകീട്ട് വീണ്ടും മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന 88 വയസ്സുള്ള മുത്തശ്ശിയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ് ചെയ്തു: വിമർശനവുമായി വസീം ജാഫര്‍

എസ്.ഐമാരായ സി.കെ. സുരേഷ്, എ.എസ്.ഐ രജിത, സി.പി.ഒ പ്രവീൺ, ബ്ലസൻ, ബവീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button