KeralaLatest NewsNewsLiterature

കുഞ്ഞുണ്ണി പുരസ്‌കാരം മുതുകാടിന്: കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനത്തിന് പുരസ്കാരം നൽകും

 

തിരുവനന്തപുരം: ബാലസാഹിതീ പ്രകാശന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്‌കാരത്തിന് മജീഷ്യന്‍ ഡോ. ഗോപിനാഥ് മുതുകാട് അ‌ർഹനായി. കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌ക്കാരം.

കുട്ടികളുടെ മികച്ച മോട്ടിവേറ്റര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഭയവും ആശ്രയവുമായി നില്‍ക്കുന്ന ശ്രേഷ്ഠ കലാകാരന്‍ എന്നീ മാനദണ്ഡങ്ങളിലാണ് മുതുകാട് പുരസ്കാരത്തിന് അ‌ർഹനായത്. കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ് 10ന് തിരുവനന്തപുരത്ത് വച്ച് പുരസ്‌ക്കാരം സമ്മാനിക്കും.

25000 രൂപയും ശില്പവും പ്രശംസ പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സി. രാധാകൃഷ്ണന്‍, എന്‍ ഹരീന്ദ്രന്‍, പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, വേണു വാരിയത്ത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button