Latest NewsUAENewsInternationalGulf

തൊഴിലാളികൾക്ക് ശമ്പളം വൈകി നൽകുന്ന കമ്പനികൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: തൊഴിലാളികൾക്ക് ശമ്പളം വൈകി നൽകുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. തൊഴിലാളികൾക്കു വേതനം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്ന ഈ വർഷത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

Read Also: ‘യാഷിനും മുന്നേ ശ്രീനിധിയെ കണ്ടിരുന്നു’: സുപ്രിയക്കെതിരെ നടക്കുന്ന പരിഹാസങ്ങളുടെ മറുവശം, കമന്റുകളിങ്ങനെ

യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു വേതന സുരക്ഷാ പദ്ധതി (ഡബ്ലിയുപിഎസ്) വഴിയാണു വേതനം വിതരണം നടത്തേണ്ടത്. ഇതനുസരിച്ച് ഓരോ മാസവും മൂന്നാം തീയതിക്ക് മുൻപു തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളമെത്തണം. 10-ാം തീയതി കഴിഞ്ഞിട്ടും വേതനം ലഭിച്ചിട്ടില്ലെങ്കിൽ കമ്പനികൾക്കു നോട്ടീസ് അയയ്ക്കും. എന്നാൽ, 17 ദിവസം കഴിഞ്ഞിട്ടും വേതനം നൽകാത്ത കമ്പനികൾക്ക് പുതിയ തൊഴിൽ വിസ നൽകില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

Read Also: ‘ശബരിമലയിൽ യുവതീ പ്രവേശനം വേണം’: വിഷയത്തിൽ ചർച്ചകൾ അനിവാര്യമെന്ന് ബൃന്ദ കാരാട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button