Latest NewsNewsSaudi ArabiaInternationalGulf

ഉംറ നിർവ്വഹിച്ച് എ ആർ റഹ്മാൻ

റിയാദ്: മക്കയിലെത്തി ഉംറ നിർവ്വഹിച്ച് ഓസ്‌കർ പുരസ്‌കാര ജേതാവും സംഗീത സംവിധായകനുമായ എ ആർ റഹ്മാൻ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം മക്കയിലെത്തി ഉംറ നിർവ്വഹിച്ചത്. മദീനയിലും അദ്ദേഹം സന്ദർശനം നടത്തി. എല്ലാ വർഷവും എ ആർ റഹ്മാൻ ഉംറ നിർവ്വഹിക്കാൻ എത്താറുണ്ട്. എന്നാൽ, കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷമായി അദ്ദേഹത്തിന് ഉംറയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.

Read Also: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വകവരുത്തി സൈന്യം

മക്കയിൽ വിശ്വാസികൾ കഅ്ബക്ക് ചുറ്റും വലം വെക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മക്കളായ റഹീമ റഹ്മാൻ, ഖദീജ റഹ്മാൻ, എ ആർ അമീൻ എന്നിവരാണ് അദ്ദേഹത്തിനൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയത്.

Read Also: പിതാവ് പാമ്പിനെ തല്ലിക്കൊന്നു: മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകൻ മരിച്ചു, ഞെട്ടി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button