Latest NewsNewsIndia

ഇന്ധന വില വര്‍ധന: സ്മൃതി ഇറാനിയും നെറ്റ ഡിസൂസയും തമ്മില്‍ വിമാനത്തില്‍വെച്ച് വാക്കേറ്റം

സാധാരണക്കാരുടെ ദുരിതത്തോട് കേന്ദ്ര മന്ത്രി എങ്ങനെയാണ്‌ പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുകയെന്ന തലക്കെട്ടോടു കൂടിയാണ്‌ നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തത്

ന്യൂഡൽഹി: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ നെറ്റ ഡിസൂസ. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. തര്‍ക്കത്തിന്റെ വീഡിയോ നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തു.

Also Read : പാകിസ്ഥാനില്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചു, പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇമ്രാന്‍ ഖാന്‍

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടുവെന്നും എല്‍പിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, വാക്സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവര്‍ കുറ്റപ്പെടുത്തിയെന്നും നെറ്റ ഡിസൂസ ട്വീറ്ററിലൂടെ പറഞ്ഞു.

സാധാരണക്കാരുടെ ദുരിതത്തോട് കേന്ദ്ര മന്ത്രി എങ്ങനെയാണ്‌ പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുകയെന്ന തലക്കെട്ടോടു കൂടിയാണ്‌ നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

അതേസമയം, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ മാന്യമായ ഭാഷയിലാണ് അവതരിപ്പിക്കേണ്ടതെന്നും, കേന്ദ്രമന്ത്രിയോട് ഇത്തരത്തിൽ അപമര്യാദയായി പെരുമാറുന്നത് ജനാധിപത്യപരമല്ലെന്നുമുള്ള അഭിപ്രായവുമായി നിരവധി ബിജെപി പ്രവർത്തകരും രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button