ThrissurLatest NewsKeralaNattuvarthaNews

ഇഎംഎസ് ‘നമ്പൂതിരിപ്പാട്’ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം എഴുതിയ ചവറുകളൊക്കെ വിശ്വസാഹിത്യമായി കൊണ്ടാടുന്നത്: സന്ദീപ് വാര്യർ

തൃശൂർ: സിപിഎം പോളി‌റ്റ്‌ ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായതിനെ പിന്താങ്ങി ഇടത് അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യർ.

1936 നവംബർ 12ന് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതോടെ, ക്ഷേത്രങ്ങളിൽ ദളിതർക്ക് പ്രവേശനമായെന്നും രാജ്യത്തെ രാഷ്‌ട്രപതി മുതൽ നിർണായകമായ സ്ഥാനങ്ങളിലെല്ലാം ദളിത് പ്രാതിനിധ്യമായെന്നും സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ, സിപിഎം പോളി‌റ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യമാകാൻ 2022ൽ സോഷ്യൽ മീഡിയ വേണ്ടിവന്നു എന്ന് അദ്ദേഹം പരിഹസിച്ചു.

സിപിഎമ്മിൽ സ്ഥാനങ്ങൾ കിട്ടാൻ ജാതിയും മതവും ഘടകമല്ലെന്ന് ന്യായീകരിക്കരുതെന്നും ഇഎംഎസ് ‘നമ്പൂതിരിപ്പാട്’ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം എഴുതിയ ചവറുകളൊക്കെ വിശ്വസാഹിത്യമായി കൊണ്ടാടുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇഎംഎസിന് ലഭിച്ച മുഖ്യമന്ത്രി പദം പോലും ബ്രാഹ്മണ്യത്തിന് ലഭിച്ച അംഗീകാരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

900-ലധികം അണുപരീക്ഷണങ്ങൾ : അമേരിക്കൻ മണ്ണിന്റെ യഥാർത്ഥ അവകാശികളെ ചുട്ടുകൊല്ലുന്ന യു.എസ് ഭരണകൂടം

1936 നവംബർ 12 നു ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ അവർണ്ണർക്ക് ക്ഷേത്ര പ്രവേശനം സാധ്യമാക്കി . സ്വതന്ത്ര ഇന്ത്യയിലെ ഒട്ടു മിക്ക താക്കോൽ സ്ഥാനങ്ങളിലും ദളിത് പ്രാതിനിധ്യം വന്നു . രാഷ്ട്രപതി , ഉപരാഷ്ട്രപതി , സുപ്രീം കോടതി ചീഫ് ജസ്റ്റിസ് , മുഖ്യമന്ത്രിമാർ അങ്ങനെ രാജ്യത്തെ നിർണായക സ്ഥാനങ്ങളിലൊക്കെ ദളിത് പ്രാതിനിധ്യം ഉണ്ടായി .
2022 ൽ സോഷ്യൽ മീഡിയയുടെ ശക്തി വേണ്ടി വന്നു സിപിഎം പിബിയിൽ ദളിത് പ്രവേശനം നടക്കാൻ . എന്നിട്ടും ഇപ്പോഴും നാട്ടിൻ പുറങ്ങളിലെ പൊതുയോഗങ്ങളിൽ ഉളുപ്പില്ലാതെ സഖാക്കൾ പ്രസംഗിക്കുന്നത് ‘ദളിതരെ അമ്പലത്തിൽ കയറ്റിയത് ഞങ്ങളാണെന്നാണ് ‘ .

സിപിഎമ്മിൽ സ്ഥാനങ്ങൾ കിട്ടാൻ ജാതിയും മതവും ഘടകമല്ല എന്ന് മാത്രം ന്യായീകരിക്കരുത് . ഇ എം എസ് ‘നമ്പൂതിരിപ്പാട്’ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം എഴുതിയ ചവറുകളൊക്കെ വിശ്വസാഹിത്യമായി നിങ്ങൾ കൊണ്ടാടുന്നതും സഖാക്കൾ പോലും വായിക്കാറില്ലെങ്കിലും ഗ്രാമീണ വായനശാലകളിൽ അടിച്ചേല്പിക്കുന്നതും . ഇഎംഎസിന് ലഭിച്ച മുഖ്യമന്ത്രി പദം പോലും ബ്രാഹ്മണ്യത്തിന് ലഭിച്ച അംഗീകാരമായിരുന്നു .

തണുത്ത വെള്ളം അല്ലെങ്കില്‍ ഐസ്‌ വെള്ളം കുടിക്കുന്നവർ അറിയാൻ

നമ്പൂതിരി സമുദായത്തിലെ സാമൂഹ്യപരിഷ്‌കരണം പൂർത്തിയായി എന്ന് പ്രഖ്യാപിച്ച് യോഗക്ഷേമ സഭയിൽ നിന്ന് പുറത്ത് വന്ന ശേഷം ഇഎംഎസ് വിവാഹം ചെയ്തത് കേരളം കണ്ട ഏറ്റവും വലിയ സ്ത്രീധനത്തുക കൈപ്പറ്റിയായിരുന്നു എന്നത് വേറെ കാര്യം . അങ്ങനെ ഇന്ത്യയിലെ അവശേഷിക്കുന്ന ഏക സവർണ ബ്രാഹ്മണിക്കൽ പാർട്ടിയായ സിപിഎമ്മിൽ ആദ്യമായി ദളിത് പ്രവേശനം നടന്നിരിക്കുന്നു . ഇതിന് വഴിയൊരുക്കിയ പ്രചാരണം സംഘടിപ്പിച്ച സോഷ്യൽ മീഡിയയിലെ സംഘികൾക്ക് അഭിമാനിക്കാവുന്ന ദിനം .

shortlink

Related Articles

Post Your Comments

Related Articles


Back to top button