Latest NewsUAENewsInternationalGulf

റമദാൻ: ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ്

ദുബായ്: റമദാനോട് അനുബന്ധിച്ചുള്ള ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 50 രാജ്യങ്ങളിലെ പാവപ്പെട്ടവർക്കും പോഷകാഹാരക്കുറവുള്ളവർക്കും ഭക്ഷണ സഹായം നൽകുന്നതിനാണ് യുഎഇ ഒരു ബില്യൺ മീൽസ് സംരംഭം ആരംഭിച്ചത്.

Read Also: ‘അമേരിക്കയിൽ നിന്ന് കേരളത്തെക്കുറിച്ച് പഠിക്കാനെത്തിയ സഖാവ്’: ചിത്രം പങ്കുവച്ച് ബിനീഷ്, പരിഹാസവുമായി സോഷ്യൽ മീഡിയ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള രാജ്യത്തിന്റെ മാനുഷിക മൂല്യത്തിന്റെ തെളിവാണ് ഈ സംരംഭമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

ആറ് ദിവസത്തിനുള്ളിൽ 76 ദശലക്ഷം ഭക്ഷണമാണ് പദ്ധതിയിലൂടെ ശേഖരിച്ചത്. ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എംബിആർജിഐ) സംഘടിപ്പിക്കുന്ന ഈ സംരംഭം 50 രാജ്യങ്ങളിലെ നിരാലംബർക്കും പോഷകാഹാരക്കുറവുള്ളവർക്കും പ്രത്യേകിച്ച് ദുർബലരായ കുട്ടികൾ, അഭയാർത്ഥികൾ, നാടുകടത്തപ്പെട്ടവർ, ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകൾ എന്നിവർക്ക് ഭക്ഷണ സഹായം നൽകുന്നു.

Read Also: അറസ്റ്റിലായ യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം: അമ്പരന്ന് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button